കസ്റ്റംസ് ക്ലിയറൻസ്, സൗദിക്ക് അന്താരാഷ്ട്ര പ്രശംസ
text_fieldsറിയാദ്: രണ്ട് മണിക്കൂറിനുള്ളിൽ കസ്റ്റംസ് ക്ലിയറൻസ് പദ്ധതി നടപ്പാക്കുന്നതിന് സൗദി അറേബ്യ നടത്തിയ ശ്രമങ്ങളെ ലോക കസ്റ്റംസ് ഓർഗനൈസേഷൻ പ്രശംസിച്ചു. രാജ്യത്തെ ആഗോള ലോജിസ്റ്റിക് പ്ലാറ്റ്ഫോമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സകാത് ടാക്സ് കസ്റ്റംസ് അതോറിറ്റിയാണ് കര, കടൽ, വ്യോമ കസ്റ്റംസ് പോർട്ടുകളിൽ ഇത് നടപ്പാക്കിയത്. സംരംഭം നടപ്പാക്കുന്നതിന്റെ ഘട്ടങ്ങൾ, ഡിജിറ്റൽ പരിവർത്തന ശ്രമങ്ങൾ, ബന്ധപ്പെട്ട അധികാരികൾ തമ്മിലുള്ള ഏകോപനവും സഹകരണവും എന്നിവ അവലോകനം ചെയ്യുന്ന വിശദ റിപ്പോർട്ട് ഓർഗനൈസേഷൻ പ്രസിദ്ധീകരിച്ചു.
രാജ്യത്തെ തുറമുഖങ്ങൾ വഴി ഇറക്കുമതി ചെയ്ത ചരക്കുകൾ നീക്കം ചെയ്യുന്ന പ്രക്രിയ അഞ്ചു വർഷം മുമ്പ് ഒരു നീണ്ട പ്രക്രിയയായിരുന്നു. അത് 12 ദിവസം വരെയും ശരാശരി എട്ട് ദിവസം വരെയും എടുത്തിരുന്നതായും റിപ്പോർട്ടിലുണ്ട്.
കസ്റ്റംസ് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും ഇറക്കുമതി, കയറ്റുമതി പ്രവർത്തനങ്ങളുടെ നടപടികൾ എളുപ്പമാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് സകാത് നികുതി കസ്റ്റംസ് അതോറിറ്റി നടത്തിയ ശ്രമങ്ങളിലൂടെ ഫലമായി സൗദിയിൽ കസ്റ്റംസ് ക്ലിയറൻസ് നടപടികൾ കൂടുതൽ സുഗമമായി. സകാത് ടാക്സ് കസ്റ്റംസ് അതോറിറ്റിയുടെ ശ്രമങ്ങളെയും രണ്ട് മണിക്കൂറിനുള്ളിൽ ക്ലിയറൻസ് എന്ന സ്റ്റാൻഡേഡ് സമയത്തിലെത്താൻ സ്വീകരിച്ച നടപടികളെയും സംഘടന പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.