സൈബര്‍ കുറ്റകൃത്യം തടയാന്‍ ഇന്ത്യ-സൗദി സഹകരണം
text_fieldsറിയാദ്: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഇന്ത്യയുമായി സഹകരണം ശക്തമാക്കാൻ സൗദി അറേബ്യ. ഇതുസംബന്ധിച്ച ധാരണപത്രം ഒപ്പുവെക്കാന്‍ സൗദി മന്ത്രിസഭ അംഗീകാരം നല്കി. സല്മാന് രാജാവിെൻറ അധ്യക്ഷതയില്‍ റിയാദിലെ അല്‍യമാമ കൊട്ടാരത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് സഹകരണത്തിന് പച്ചക്കൊടി വീശിയത്.
ഇന്ത്യയുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തുന്നതിനും ധാരണപത്രത്തില്‍ ഒപ്പുവെക്കുന്നതിനും ആഭ്യന്തര മന്ത്രി സുഊദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസിനെ ചുമതലപ്പെടുത്തി. സൈബര്‍ ലോകത്തിെൻറ വികാസത്തിന് അനുസരിച്ച് ഈ രംഗത്തെ കുറ്റകൃത്യങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മേഖലയിലെ രണ്ട് വന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നത്. സൈബര്‍ കുറ്റങ്ങള്‍ സൗദി നേരത്തെ തന്നെ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്.
വിവിധ കുറ്റങ്ങളില്‍ പ്രതിയാകുന്നവരെ കൈമാറാനുള്ള കരാര്‍ ഇന്ത്യയും സൗദിയും തമ്മില്‍ ഒപ്പുവെച്ചിട്ടുമുണ്ട്.
സൈബര്‍ ലോകത്തെ കുറ്റങ്ങള്‍ തടയാനുള്ള കരാര്‍ കൂടി ഒപ്പുവെക്കുന്നതോടെ ഈ രംഗത്തും കുറ്റവാളികളെ ഇരു രാജ്യങ്ങള്‍ക്കും കൈമാറാനാവും. ഇരു രാജ്യത്തെയും ആഭ്യന്തര മന്ത്രിമാര്‍ ഒപ്പുവെക്കുന്ന ധാരണപത്രം അന്തിമ അംഗീകാരത്തിനായി സൗദി ഉന്നതസഭക്ക് സമര്‍പ്പിക്കണമെന്നും മന്ത്രിസഭ നിര്‍ദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.