അബ്ദുവിെൻറ സാമൂഹിക പ്രവര്‍ത്തനം ഇനി നാട്ടിൽ സൈക്കിളേറും
text_fieldsജിദ്ദ: പ്രവാസലോകത്തെ സാമൂഹിക സേവനത്തിന് സൈക്കിളിെൻറ പ്രയോജനം ആവോളം ഉപയോഗി ച്ച ചെമ്പന്‍ അബ്ദു പ്രവാസത്തോട് വിടപറയുന്നു. സൈക്കിളിലൂടെ സാമൂഹിക പ്രവര്‍ത്തനം നടത്താന്‍ ഇനി അബ്ദു നാട്ടിലേക്ക് തിരിക്കുകയാണ്. ജിദ്ദ റുവൈസിലെ സാധാരണക്കാരുടെ പ്ര ശ്നങ്ങളില്‍ സജീവമായി ഇടപെടുകയും പരിഹാരം കാണുകയും ചെയ്യുന്ന അബ്ദുല്‍ അസീസ് എന്‍ ന ചെമ്പന്‍ അബ്ദു താനൂര്‍ സ്വദേശികളായ മത്സ്യത്തൊഴിലാളികളുടെ സന്തത സഹചാരിയാണ്.
അവരുടെ എന്ത് പ്രശ്നങ്ങള്‍ക്കും മദീന റോഡിെൻറ ഒരറ്റം മുതല്‍ റുവൈസിെൻറ മറ്റേ അറ്റം വരെ നടന്നുകൊണ്ട് മത്സ്യത്തൊഴിലാളികളായ പ്രവാസി സമൂഹത്തിനു സേവനം ഉറപ്പു വരുത്തിയ വ്യക്തിയായിരുന്നു ചെമ്പന്‍ അബ്ദു. നടത്തത്തിെൻറ പ്രയാസം ആദ്യം മനസ്സിലാക്കിയ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനായ ഇഖ്ബാല്‍ എട്ടു വര്‍ഷം മുമ്പ് അബ്ദുവിന് സമ്മാനമായി ഒരു സൈക്കിള്‍ വാങ്ങിെക്കാടുത്തു. അതിനിടെ, സൈക്കിള്‍ പലപ്പോഴും കളവു പോയെങ്കിലും സൈക്കിള്‍ സവാരി ഉപേക്ഷിക്കാന്‍ അബ്ദു തയാറായില്ല. വീണ്ടും സൈക്കിള്‍ വാങ്ങി സാമൂഹിക പ്രവര്‍ത്തനം തുടരുകയായിരുന്നു.
അത്രയും പ്രയോജന പ്രദമാണ് സൈക്കിളെന്നാണ് അബ്ദുവിെൻറ അഭിപ്രായം. നടന്നുപോവുന്നതിനെക്കാള് സുഖവും കാറില്‍ പോവുന്നതിനെക്കാള്‍ അനുഭൂതിദായകവുമാണ് അബ്ദുവിന് സൈക്കിള്‍ യാത്ര. ശരീരത്തിന് ആവശ്യമായ ഓക്സിജന്‍ നമ്മള് അറിയാതെതന്നെ സുലഭമായി ലഭിക്കുന്നുവെന്നതും സൈക്കിള്‍ സവാരിയുടെ പ്രത്യേകതയാെണന്ന് അബ്ദു പറയുന്നു. അത് പരിസ്ഥിതി സൗഹൃദവും ആരോഗ്യത്തിന് ഉത്തമവുമാണെന്ന് തനിക്ക് അനുഭവഭേദ്യമായ കാര്യമാണെണ്. നാട്ടിലും പ്രകൃതി സൗഹൃദമായ ഒരു സൈക്കിള്‍ വാങ്ങി സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്നാണ് ആഗ്രഹം. പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്നതിനെക്കാള് സംതൃപ്തി നല്കുന്ന ഒന്നുമില്ലെന്നാണ് അഭിപ്രായം.
മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക പാലപ്പെട്ടിപ്പാറ സ്വദേശിയായ ചെമ്പന്‍ അബ്ദു 1992 ലാണ് ജിദ്ദയില്‍ ആദ്യമായി എത്തിയത്. രണ്ടു ദിവസത്തിനുള്ളില്‍തന്നെ പ്രശസ്തമായ യില്ഡിസര് റസ്റ്റാറൻറിൽ ജോലി തരപ്പെടുകയും ചെയ്തു. കഴിഞ്ഞ 27 വര്‍ഷമായി അതേ സ്ഥാപനത്തില്‍ ജോലിചെയ്യുകയാണ് അബ്ദു. കെ.എം.സി.സിയുടെ വിവിധ കമ്മിറ്റികളില്‍ സജീവ പ്രവര്‍ത്തകനാണ്. ജിദ്ദ എസ്.ഐ.സി, ദാറുല്‍ ഹുദാ ജിദ്ദ കമ്മിറ്റി, പെരുവള്ളൂര്‍ യതീം ഖാന കമ്മിറ്റി എന്നിവയിലും അംഗമാണ്. ബന്ധപ്പെടാവുന്ന മൊബൈല്‍ നമ്പര്‍ 050 184 3481.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.