യു.പി സ്വദേശിയുടെ മൃതദേഹം ത്വാഇഫിൽ ഖബറടക്കി
text_fieldsത്വാഇഫ്: ഹൃദയാഘാതത്തെത്തുടർന്ന് ത്വാഇഫ് ലിയയിൽ മരിച്ച ഉത്തർപ്രദേശ് ധനേപൂർ സ്വദേശി മുഹമ്മദ് ഖലീലിെൻറ (55) മൃതദേഹം ഇബ്രാഹീം ജുഫാലി മഖ്ബറയിൽ ഖബറടക്കി. 25 വർഷത്തോളമായി ലിയയിൽ ലേഡീസ് ടൈലറായി ജോലിചെയ്യുകയായിരുന്ന ഇദ്ദേഹം ഒരു വർഷം മുമ്പാണ് നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്. ത്വാഇഫിലുള്ള മകൻ തൻവീർ അൻസാരിയടക്കം രണ്ട് ആൺകുട്ടികളും മൂന്ന് പെണ്‍കുട്ടികളുമുണ്ട്. ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ പ്രതിനിധിയും ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറുമായ നാലകത്ത് മുഹമ്മദ് സാലിഹ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. വൻ ജനാവലി മയ്യിത്ത് നമസ്കാരത്തിലും ഖബറടക്ക ചടങ്ങിലും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.