കിഴക്കൻ പ്രവിശ്യയിലും നാടണയാൻ കാത്തുനിൽക്കുന്നത് ആയിരങ്ങൾ
text_fieldsദമ്മാം: കിഴക്കൻ പ്രവിശ്യയിൽ ആയിരങ്ങളാണ് പൊതുമാപ്പ് ആനുകൂല്യത്തിൽ നാടണയാൻ കാത്തുനിൽക്കുന്നത്. വിവിധ കാരണങ്ങളാൽ നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവരുടെ പ്രതിസന്ധിക്ക് ഇതോടെ പരിഹാരമാവും. താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തങ്ങുന്നവരെയാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. അതേ സമയം, ഹുറൂബായവരും വീട്ടു ജോലിക്കാരും തൊഴിൽ പ്രതിസന്ധിയിലായതിനാൽ നാട്ടിലേക്ക് മടങ്ങുന്നവരുമാണ് കിഴക്കൻ പ്രവിശ്യയിൽ ഭൂരിഭാഗവും. തൊഴിൽ പ്രതിസന്ധിയിലായ നിരവധി കമ്പനി ജീവനക്കാരും തൊഴിലകൾക്കും പൊതുമാപ്പ് ഏറെ ആശ്വാസകരമാവും. വിവിധ മുഖ്യധാര സംഘടനകളുടെ നേതൃത്വത്തിൽ നിരവധി സേവന കേന്ദ്രങ്ങളും അന്വേഷണ കൗണ്ടറുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റാക്കയിെല ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ േബായ്സ് വിഭാഗത്തിലാണ് ദമ്മാമിൽ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിലുള്ള സേവന കേന്ദ്രം പ്രവർത്തിക്കുന്നത്. ആദ്യ ദിനമായ ഇന്നലെ 50 ഒാളം പേരാണ് രജിസ്റ്റർ ചെയ്യാനെത്തിയത്. ഇൗ ആനുകൂല്യം പ്രയോജനപ്പെടുത്തി നാട്ടിൽ പോകുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് തുടർ നടപടികൾക്ക് അപ്പോയൻമെൻറ് നൽകുകയാണിപ്പോൾ ചെയ്യുന്നത്. എംബസി ഉദ്യോഗസ്ഥരെ സഹായിക്കാൻ കർമനിരതരായി വിവിധ സംഘടനകളുടെ വളണ്ടിയർമാർ രംഗത്തുണ്ട്. വരും ദിവസങ്ങളിൽ നടപടിക്രമങ്ങളെ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ബുധനാഴ്ച തന്നെ നിയമലംഘകര്‍ക്ക് നാടണയാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി സേവനം 90 ദിവസം തുടരുമെന്നും കിഴക്കന്‍ പ്രവിശ്യ ജവാസാത്ത് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഫൈസല്‍ ബല്‍ആസി പറഞ്ഞു.
എംബസി സേവന കേന്ദ്രങ്ങൾ
ദമ്മാം: ഇന്ത്യൻ സ്കൂൾ - ഞായർ മുതൽ വ്യാഴം വരെ
അൽജുബൈൽ: വി.എഫ്.എസ് കേന്ദ്രം - ഞായർ മുതൽ വ്യാഴം വരെ
ബുറൈദ: വി.എഫ്.എസ് കേന്ദ്രം - ഞായർ മുതൽ വ്യാഴം വരെ
വാദി അൽദവാസിർ: വി.എഫ്.എസ് കേന്ദ്രം - ഞായർ മുതൽ വ്യാഴം വരെ
അൽഖഫ്ജി: ഇന്ത്യൻ സ്കൂൾ - വെള്ളി
ഹുഫൂഫ്: ശനി
ഹഫർ അൽബാത്തിൻ: ഞായർ
അറാർ: തിങ്കൾ
അൽജൗഫ്: ചൊവ്വ
ഹാഇൽ: ബുധൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.