ദമ്മാം എജുകഫെയിലേക്ക് വിദ്യാർഥികൾ ഒഴുകി
text_fieldsദമ്മാം: ഗൾഫ് മാധ്യമം ദമ്മാം എജുകഫെ സീസൺ 2 ന് പ്രൗഢമായ തുടക്കം. ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ രാവിലെ എട്ട് മുതൽ വിദ്യാർഥികളും രക്ഷിതാക്കളും ഒഴുകിയെത്തി. ദമ്മാം പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ (േഫാറിൻ ആൻറ് പ്രൈവറ്റ് എജുക്കേഷൻ) അവാദ് ബിൻ മുഹമ്മദ് അൽ മാലികി ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. ഹിഫ്സു റഹ്മാൻ, സൗദി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹുസൈൻ അൽ മഖ്ബൂൽ, എ.പി. എം മുഹമ്മദ് ഹനീഷ് െഎ. എ. എസ്, ദമ്മാം ഇൻറർ നാഷനൽ ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ ഡോ. സെയിദ് സൈനുൽ ആബിദീൻ, പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഷാഫി തുടങ്ങിയവർ വിശിഷ്ടാതിഥികളായി. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ ഹംസ അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി.
ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഇർഫാൻ ഇഖ്ബാൽ ഖാൻ, സി.കെ റഷീദ് ഉമർ, മുഹമ്മദ് അബ്ദുൽ വാരിസ്, എം.എ ഹസ്നൈൻ, ഗൾഫ് മാധ്യമം സൗദി മുഖ്യരക്ഷാധികാരി സി.കെ നജീബ്, എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ കെ.എം ബഷീർ, ഒാപറേഷൻസ് ഡയറക്ടർ സലീം ഖാലിദ്, ലുലു ഗ്രൂപ് റീജ്യനൽ ഡയറക്ടർ അബ്ദുൽ ബഷീർ, ഫ്ലീറിയ ഗ്രൂപ് ഒാഫ് കമ്പനീസ് സി.ഇ.ഒ ഫസൽ റഹ്മാൻ, മൂലൻസ് ഗ്രൂപ് ഡയറക്ടർ വിജയ്, ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഹിലാൽ ഹുസൈൻ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചു. പ്രധാന സെഷനുകൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.