ദമ്മാം ഐ.സി.സി പാരന്റ്സ് മദ്റസ ഉദ്ഘാടനം ചെയ്തു
text_fieldsദമ്മാം: രണ്ടര പതിറ്റാണ്ട് കാലമായി ദമ്മാം സൗദി മതകാര്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഐ.സി.സി മദ്റസ മലയാള വിഭാഗം വിദ്യാർഥികളുടെ രക്ഷിതാക്കൾക്കുവേണ്ടി സൗജന്യമായി മതവിദ്യാഭ്യാസത്തിനായി പാരന്റ്സ് മദ്റസ പഠനക്ലാസ് ആരംഭിച്ചു. ഐ.സി.സി മലയാള വിഭാഗം പ്രബോധകൻ അബ്ദുൽ ജബ്ബാർ അബ്ദുല്ല അൽ മദീനി ഉദ്ഘാടനം ചെയ്തു. പുതിയ അധ്യയന വർഷം പ്രതിവാര ക്ലാസുകൾ ഈ മാസം നാലിന് ആരംഭിക്കും. ഖുർആൻ പാരായണം, ഹൃദിസ്ഥമാക്കൽ, അറബി ഭാഷ പഠനം, ഇസ്ലാമിക കർമശാസ്ത്ര പാഠങ്ങൾ, വിശ്വാസ സ്വഭാവ പാഠങ്ങൾ, ഹദീസ് പഠനം, പ്രാർഥന പഠനം തുടങ്ങി 10 വിഷയങ്ങൾ ഉൾക്കൊള്ളിച്ച് സിലബസ് ഒരു വർഷംകൊണ്ട് പൂർത്തിയാക്കുന്ന കോഴ്സിൽ പങ്കെടുക്കുന്നവർക്ക് ഐ.സി.സി കോഴ്സ് സർട്ടിഫിക്കറ്റ് ലഭിക്കും. അടിസ്ഥാന മതവിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്തവർക്കും അല്ലാത്തവർക്കും ഒരുപോലെ ഫലപ്രദമായ കോഴ്സിൽ രജിസ്ട്രേഷന് https://forms.gle/hcjjma9PRDPnqT4n6 എന്ന ലിങ്കിൽ ഓൺലൈൻ സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0507904018, 0591454141 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.