ദമ്മാം ഐ.സി.എഫിന് പുതിയ നേതൃത്വം
text_fields1.അഹ്മദ് നിസാമി ഇരിങ്ങല്ലൂർ (പ്രസി.) 2. അബ്ബാസ് തെന്നല (ജന. സെക്ര.) 3. സക്കീർ ഹുസൈൻ മാന്നാർ (ഫിനാ. സെക്ര.)
ദമ്മാം: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഇന്റർനാഷനൽ തലത്തിൽ ‘തല ഉയർത്തി നിൽക്കാം’ എന്ന തലവാചകത്തിൽ നടത്തിവരുന്ന മെംബർഷിപ് കാമ്പയിന്റെ ഭാഗമായി 2025-2026 വർഷത്തേക്ക് ദമ്മാം റീജനൽ കമ്മിറ്റി നിലവിൽ വന്നു. സീതിക്കോയ തങ്ങളുടെ സാന്നിധ്യത്തിൽ നടന്ന വാർഷിക കൗൺസിൽ പബ്ലിക്കേഷൻ ആൻഡ് മീഡിയ സെക്രട്ടറി സലിം പാലച്ചിറ ഉദ്ഘാടനം ചെയ്തു. സെൻട്രൽ ദാഇ മുഹമ്മദ് അമാനി പ്രാർഥനക്ക് നേതൃത്വം നൽകി. നാഷനൽ സെക്രട്ടറി ബഷീർ ഉള്ളണം, പ്രൊവിൻസ് സെക്രട്ടറി ശരീഫ് മണ്ണൂർ എന്നിവർ പുനഃസംഘടനക്ക് നേതൃത്വം നൽകി.
അഷ്റഫ് പട്ടുവം, അൻവർ കളറോഡ്, അബ്ദുന്നാസർ മസ്താൻമുക്ക്, റാഷിദ് കോഴിക്കോട് എന്നിവർ അനുമോദന പ്രഭാഷണം നടത്തി. സെൻട്രൽ പ്രസിഡൻറ് ഷംസുദ്ദീൻ സഅദി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ബാസ് തെന്നല സ്വാഗതവും ഫിനാൻസ് സെക്രട്ടറി അഹ്മദ് നിസാമി ഇരിങ്ങല്ലൂർ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: അഹ്മദ് നിസാമി ഇരിങ്ങല്ലൂർ (പ്രസി.), അബ്ബാസ് തെന്നല (ജന. സെക്ര.), സക്കീർ ഹുസൈൻ മാന്നാർ (ഫിനാ. സെക്ര.), ശംസുദ്ദീൻ സഅദി, സലിം സഅദി, സിദ്ദീഖ് സഖാഫി ഉറുമി (ഡെപ്യൂട്ടി പ്രസിഡന്റുമാർ), മുനീർ തോട്ടട, ജാഫർ സാദിഖ്, മുസ്തഫ മുക്കൂട്, അബ്ദുൽ മജീദ് ചങ്ങനാശ്ശേരി, അൻവർ തഴവ, അഷ്റഫ് ചാപ്പനങ്ങാടി, ഹംസ സഅദി, അർഷദ് എടയന്നൂർ, അഹ്മദ് തോട്ടട, അബ്ദുൽഖാദർ സഅദി കൊറ്റുമ്പ, ഹസൻ സഖാഫി ചിയ്യൂർ (സെക്രട്ടറിമാർ). രണ്ടുമാസമായി നടത്തിവരുന്ന റീ-കണക്ടിന്റെ ഭാഗമായി 34 യൂനിറ്റുകളുടെയും ഏഴ് ഡിവിഷനുകളുടെയും പുനഃസംഘടനക്ക് ശേഷമാണ് പുതിയ റീജനൽ കമ്മിറ്റി നിലവിൽ വന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.