41ാം സ്ഥാപകദിനം ആഘോഷിച്ച് ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ
text_fieldsദമ്മാം: ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ 41ാം സ്ഥാപകദിനം വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻ എംബസി ഡി.സി.എം അബുമാത്തൻ ജോർജ്, ഹയർബോർഡ് അംഗം അൻവർ സാദത്ത് എന്നിവരെ ഭരണസമിതി ചെയർമാൻ സനോജ് ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. പ്രിൻസിപ്പൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. 1983 ഒക്ടോബർ 10ന് 250 വിദ്യാർഥികളും 15 അധ്യാപകരുമായി തുടങ്ങി അത്ഭുതാവഹമായി നേടിയ വളർച്ചയെ അദ്ദേഹം റിപ്പോർട്ടിൽ പരാമർശിച്ചു.
10 വർഷം സേവനം പൂർത്തിയാക്കിയ 30 അധ്യാപകരെയും 20 വർഷം പൂർത്തിയാക്കിയ 13 അധ്യാപകരെയും 25 വർഷം പൂർത്തിയാക്കിയ ഏഴ് അധ്യാപകരെയും 30 വർഷം പൂർത്തിയാക്കിയ ഗണിതശാസ്ത്ര അധ്യാപകനായ ബിജു ഡാനിയലിനെയും രണ്ട് അനധ്യാപകരെയും ആദരിച്ചു. ഭരണസമിതിയംഗങ്ങളായ മുഹമ്മദ് ഫുർഖാൻ, സാദിയ ഇർഫാൻ ഖാൻ, സയിദ് ഫിറോസ് അഷറഫ്, മോസം ദാദൻ, മിസ്ബള്ള അൻസാരി എന്നിവർക്കൊപ്പം പ്രവിശ്യയിലെ വിവിധ സ്കൂളുകളിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു. വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രിൻസിപ്പൽ സ്വാഗതവും അസോസിയേറ്റ് പ്രിൻസിപ്പൽ തംകീൻ മാജിദ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.