ദമ്മാം ലീഡേഴ്സ് ഫോറം ടോപ്പേഴ്സ് അവാർഡുകൾ സമ്മാനിച്ചു
text_fieldsദമ്മാം: ദമ്മാമിലെ മലയാളി സാമൂഹിക, സാംസ്കാരിക, കായിക രംഗത്ത് പ്രവർത്തിക്കുന്ന സംഘടന നേതാക്കളുടെ കൂട്ടായ്മയായ ദമ്മാം ലീഡേഴ്സ് ഫോറത്തിലെ അംഗങ്ങളുടെ കുടുംബത്തിൽനിന്ന് പ്ലസ് ടു, 10ാം ക്ലാസ് പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികൾക്ക് ടോപ്പേഴ്സ് അവാർഡുകൾ സമ്മാനിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ദാറു അസ്സിഹാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രമുഖ പ്രവാസി വ്യവസായിയും ഈ വർഷത്തെ പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ ഡോ. സിദ്ദീഖ് അഹമ്മദ് (ഇറാം ഗ്രൂപ് സി.എം.ഡി) മുഖ്യാതിഥിയായിരുന്നു.
പാഠപുസ്തകങ്ങൾക്കപ്പുറത്ത് ജീവിതപാഠങ്ങൾ പഠിക്കാൻ കുട്ടികൾ തയാറാകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഉപരിപഠനത്തിനായി നാട്ടിലേക്കു മടങ്ങുന്ന കുട്ടികൾ പ്രവാസത്തിെൻറ പരിമിതമായ സാഹചര്യങ്ങളിൽനിന്നും വളർന്നുവന്നതിൽനിന്നും തികച്ചും വിശാലമായ മറ്റൊരു ലോകത്ത് എത്തുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
10ാം ക്ലാസ് പരീക്ഷയിൽ വിജയിച്ച മുഹമ്മദ് ഫൗസാൻ, മുഹമ്മദ് ഹനീൻ, ഷിഫാൻ സിറാജ്, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച റിദ്വ ഫാത്തിമ, നിഹാൽ നയീം, ബിലാൽ അബ്ദുൽ മജീദ്, ഫാത്തിമ നസ്റിൻ, സൈന ഫാത്തിമ എന്നിവർ ടോപ്പേഴ്സ് അവാർഡ് ഡോ. സിദ്ദീഖ് അഹമ്മദിൽനിന്ന് ഏറ്റുവാങ്ങി. എൽഎൽ.ബി ബിരുദം നേടിയ നെശ്വത്ത് ഫാത്തിമയും അവാർഡ് ഏറ്റുവാങ്ങി. അഹമ്മദ് പുളിക്കൽ, ഇ.എം. കബീര്‍, സി. അബ്ദുല്‍ ഹമീദ്, ആലിക്കുട്ടി ഒളവട്ടൂര്‍, കെ.എം. ബഷീര്‍, നാസ് വക്കം, ഷാജി മതിലകം, ഹബീബ് ഏലംകുളം, സാജിദ് ആറാട്ടുപുഴ, ശിഹാബ് കൊയിലാണ്ടി, നാസര്‍ അണ്ടോണ, ഡി.വി. നൗഫല്‍, അബ്ദുല്‍ മജീദ് കൊടുവള്ളി, സി. അബദുല്‍ റസാഖ്, ഷബീര്‍ ആക്കോട്, മുസ്തഫ പാവയില്‍, ജാംജൂം അബ്ദുല്‍ സലാം, സിറാജ് അബൂബക്കര്‍, പി.ബി. അബ്ദുല്‍ ലത്തീഫ്, മുജീബ് കളത്തില്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ആല്ബിന് ജോസഫ് പരിപാടി നിയന്ത്രിച്ചു. സുനില്‍ മുഹമ്മദ് സ്വാഗതവും സുബൈര്‍ ഉദിനൂര്‍ നന്ദിയും പറഞ്ഞു. സി.കെ. ഷഫീഖ്, താജ് അയ്യാരില്‍, ഫിറോസ് കോഴിക്കോട്, മുസ്തഫ തലശ്ശേരി, നജീബ് അരഞ്ഞിക്കല്‍ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.