Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദ​മ്മാം ഒ.​ഐ.​സി.​സി...

ദ​മ്മാം ഒ.​ഐ.​സി.​സി സ്വാ​ത​ന്ത്ര്യ​ദി​നം ആഘോഷിച്ചു

text_fields
bookmark_border
independence day 2024
cancel
camera_alt

ദ​മ്മാ​മി​ൽ ഒ.​ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം

ദ​മ്മാം: ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​യു​ടെ 78-ാം സ്വാ​ത​ന്ത്ര്യ​ദി​നം ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യും മ​ധു​രം വി​ത​ര​ണം ചെ​യ്തും ആ​വേ​ശ​പൂ​ർ​വം ആ​ഘോ​ഷി​ച്ചു. ഒ.​ഐ.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ ക​ല്ലു​മ​ല പ​താ​ക ഉ​യ​ർ​ത്തി സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി.

റീ​ജ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജി​ല ഹ​മീ​ദ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദ​മ്മാ​മി​ൽ നി​ന്നു​ള്ള ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി പ്ര​തി​നി​ധി ഹ​നീ​ഫ റാ​വു​ത്ത​ർ, സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​തി​നി​ധി ച​ന്ദ്ര​മോ​ഹ​ന​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ടി. ശ​ശി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പ്ര​മോ​ദ് പൂ​പ്പാ​ല ന​ന്ദി​യും പ​റ​ഞ്ഞു.

റീ​ജ​ന​ൽ ക​മ്മി​റ്റി ഓ​ഡി​റ്റ​ർ ബി​നു പി. ​ബേ​ബി, മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​മീ​ദ് മ​ര​ക്കാ​ശ്ശേ​രി, ആ​ല​പ്പു​ഴ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ജ​ലീ​ൽ, റീ​ജ​ന​ൽ ക​മ്മി​റ്റി എ​ക്സി​ക്യു​ട്ടി​വ് അം​ഗം അ​ബ്​​ദു​ൽ റ​ഷീ​ദ്, മ​ല​പ്പു​റം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​ഷ​റ​ഫ് കൊ​ണ്ടോ​ട്ടി, അ​ൽ ഖോ​ബാ​ർ ഏ​രി​യാ​ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക​ട്ട​റി രാ​ജേ​ഷ്, സൈ​ഹാ​ത്ത് ഏ​രി​യ ക​മ്മ​റ്റി സെ​ക്ര​ട്ട​റി ബി​നോ​യ്, ഹ​മീ​ദ് ക​ണി​ച്ചാ​ട്ടി​ൽ, ഷാ​ജി മോ​ഹ​ന​ൻ ഗ​ഫൂ​ർ വ​ട​ക​ര, വ​നി​താ​വേ​ദി നേ​താ​ക്ക​ളാ​യ ആ​നി പോ​ൾ, സെ​ലി​ന ജ​ലീ​ൽ തു​ട​ങ്ങി​യ​വ​ർ ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsIndependence Day 2024
News Summary - Dammam OICC celebrated Independence Day
Next Story