Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദ​മ്മാം ഒ.​ഐ.​സി.​സി...

ദ​മ്മാം ഒ.​ഐ.​സി.​സി ‘മീ​റ്റ് ദ ​ലീ​ഡ​ർ വി​ത്ത് ദ​മ്മാം ഒ.​ഐ.​സി.​സി’ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Meet the Leader with Dammam OICC
cancel
camera_alt

ദ​മ്മാം ഒ.ഐ.സി.സി സം​ഘ​ടി​പ്പി​ച്ച ‘മീ​റ്റ് ദ ​ലീ​ഡ​ർ വി​ത്ത് ദ​മ്മാം ഒ.ഐ.സി.സി’യി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല സം​സാ​രി​ക്കു​ന്നു

ദ​മ്മാം: ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​നൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘മീ​റ്റ് ദ ​ലീ​ഡ​ർ വി​ത്ത് ദ​മ്മാം ഒ.​ഐ.​സി.​സി’ എ​ന്ന പ​രി​പാ​ടി​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ദ​മ്മാം ഒ.​ഐ.​സി.​സി യു​ടെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള പ്ര​ധാ​ന പ്ര​വ​ർ​ത്ത​ക​രാ​ണ് ഈ ​മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. റീ​ജന​ൽ പ്ര​സി​ഡ​ൻ​റ് ഇ.​കെ. സ​ലീ​മിന്റെ അ​ധ്യ​ക്ഷ​ത​യി​ൽ സ​മ്മേ​ള​നം സൗ​ദി നാ​ഷ​നൽ പ്ര​സി​ഡ​ൻ​റ് ബി​ജു ക​ല്ലു​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ കെ.​പി.​സി.​സി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മെം​ബ​റും ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ അ​ഹ്‌​മ​ദ് പു​ളി​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

ഒ.​ഐ.​സി.​സി​സ്ഥാ​പി​ക്കാ​ൻ മു​ൻ​കൈ എ​ടു​ത്ത ആ​ളെ​ന്ന നി​ല​യി​ൽ ദ​മ്മാ​മി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​യി പോ​കു​ന്നു എ​ന്ന​ത് വ​ള​രെ സ​ന്തോ​ഷ​ക​ര​മാ​യ കാ​ര്യ​മാ​ണെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കോ​വി​ഡ് മ​ഹാ​മാ​രി സ​മ​യ​ത്ത് ഭ​ക്ഷ​ണ കി​റ്റു​ക​ളും മ​രു​ന്നു​ക​ളും ന​ൽ​കി​യ​തും നി​ര​വ​ധി ചാ​ർ​ട്ടേ​ഡ് ഫ്ലൈ​റ്റു​ക​ൾ എ​ർ​പ്പെ​ടു​ത്തി​യ​ത് അ​ട​ക്കം സ​മാ​ന​ത​ക​ൾ ഇ​ല്ലാ​ത്ത പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ദ​മ്മാം ഒ.​ഐ.​സി.​സി എ​ല്ലാ ത​ര​ത്തി​ലും അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു. ശ​ക്ത​മാ​യ സം​ഘ​ട​നാ അ​ടി​ത്ത​റ കെ​ട്ടി​പ്പെ​ടു​ത്ത നേ​തൃ​ത്വ​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം ഏ​റെ പ്ര​ശം​സ​നീ​യ​മാ​ണ്. ഐ​ക്യ​ത്തോ​ടെ​യും ഒ​ത്തൊ​രു​മ​യോ​ടെ​യും മു​ന്നോ​ട്ട് പോ​കു​ന്ന ദ​മ്മാം ഒ.​ഐ.​സി.​സി ഒ​രു മാ​തൃ​ക​യാ​ണ്. മോ​​ദി വി​രു​ദ്ധ ​ത​​രം​​ഗ​മാ​ണ് ഇ​ന്ന് ഇ​ന്ത്യ​യി​ൽ ഉ​ള്ള​ത്. ഇ​​ന്ത്യ​​യി​​ൽ ഇ​​ന്ന് ഏ​​റ്റ​​വും വ​​ലി​​യ ആ​​വ​​ശ്യം മ​​തേ​​ത​​ര​​ത്വം സം​​ര​​ക്ഷി​​ക്കു​​ക, ജ​​നാ​​ധി​​പ​​ത്യം സം​​ര​​ക്ഷി​​ക്കു​​ക, വ​​ർ​​ഗീ​​യ​​ത​​യെ ചെ​​റു​​ക്കു​​ക എ​​ന്നി​​വ​​യാ​​ണ്. ഈ ​​ആ​​വ​​ശ്യ​​ത്തി​​ലൂ​​ന്നി​​യാ​​ണ് ഇ​​ൻ​​ഡ്യ സ​​ഖ്യം രൂ​​പ​​വ​​ത്ക​​രി​​ച്ചി​​ട്ടു​​ള്ള​​ത്. സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ ഇ​​ൻ​​ഡ്യ സ​​ഖ്യം അ​​ധി​​കാ​​ര​​ത്തി​​ൽ വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗ്ലോ​ബ​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ് സി. ​അ​ബ്ദു​ൽ ഹ​മീ​ദ്, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് മു​വാ​റ്റു​പു​ഴ ഗ്ലോ​ബ​ൽ പ്ര​തി​നി​ധി​ക​ളാ​യ ഹ​നീ​ഫ് റാ​വു​ത്ത​ർ,സി​റാ​ജ് പു​റ​ക്കാ​ട്, ജോ​ൺ കോ​ശി, നാ​ഷ​ണ​ൽ പ്ര​തി​നി​ധി​ക​ൾ ആ​യ റ​ഫീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി, ച​ന്ദ്ര​മോ​ഹ​ൻ, വ​നി​താ വേ​ദി പ്ര​സി​ഡ​ൻ​റ്റ് ലി​ബി ജ​യിം​സ്, ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ൻ​റ് ജോ​ണി പു​തി​യ​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ ഗ്ലോ​ബ​ൽ, നാ​ഷ​ണ​ൽ, റീ​ജ്യ​ണ​ൽ, ജി​ല്ല, എ​രി​യ നേ​താ​ക്ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു ഉ​ത്ത​രം ന​ൽ​കി​യും, നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ച്ചും മു​ന്നോ​ട്ടു​പോ​യ സ​ദ​സ്സ് തി​ക​ച്ചും വ്യ​ത്യ​സ്ത അ​നു​ഭ​വ​മാ​യി. ജോ​ണി പു​തി​യ​റ, ഹ​മീ​ദ് മ​ര​ക്കാ​ശ്ശേ​രി, ഷാ​രി ജോ​ൺ, രാ​ജീ​വ്, അ​ബ്ദു​ൽ ഖ​രീം, ഷി​ജി​ല ഹ​മീ​ദ്, അ​ൻ​വ​ർ സാ​ദി​ഖ്, തോ​മ​സ് തൈ​പ​റ​മ്പി​ൽ, ദി​ൽ​ഷാ​ദ്, ജോ​ൺ കോ​ശി, ജോ​ജി ജോ​സ​ഫ്, അ​ൻ​വ​ർ വ​ണ്ടൂ​ർ, ച​ന്ദ്ര​മോ​ഹ​ൻ, ഗ​ഫൂ​ർ വ​ട​ക​ര, ഷ​രീ​ഫ്, ലി​ബി ജ​യിം​സ്, എ​ന്നി​വ​ർ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി.

ഷം​സ് കൊ​ല്ലം, പി.​കെ. അ​ബ്ദു​ൽ ഖ​രീം, വി​ൽ​സ​ൻ ത​ട​ത്തി​ൽ, ഷി​ജി​ല ഹ​മീ​ദ്, ഡോ. ​സി​ന്ധു ബി​നു, സി.​ടി. ശ​ശി, സ​ക്കീ​ർ പ​റ​മ്പി​ൽ, ജേ​ക്ക​ബ് പ​റ​യ്ക്ക​ൽ, അ​ൻ​വ​ർ വ​ണ്ടൂ​ർ, ആ​സി​ഫ് താ​നൂ​ർ, നി​ഷാ​ദ് കു​ഞ്ചു, രാ​ധി​ക ശ്യാം​പ്ര​കാ​ശ്, കെ.​പി. മ​നോ​ജ്, യ​ഹി​യ കോ​യ, ബി​നു പി. ​ബേ​ബി, ഹു​സ്ന ആ​സി​ഫ്, അ​ബ്ദു​ൽ റ​ഷീ​ദ് റാ​വു​ത്ത​ർ വി​വി​ധ ജി​ല്ലാ എ​രി​യ പ്ര​സി​ഡ​ൻ​റു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. റീ​ജ്യ​ണ​ൽ സം​ഘ​ട​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ഹാ​ബ് കാ​യം​കു​ളം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പ്ര​മോ​ദ് പൂ​പ്പാ​ല ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaOICC Dammam Regional Committee
News Summary - Dammam OICC organizes 'Meet the Leader with Dammam OICC'
Next Story