മെമ്പർഷിപ് കാമ്പയിനിന്റെ മുന്നൊരുക്കവുമായി ദമ്മാം ഒ.ഐ.സി.സി
text_fieldsദമ്മാം: ഒ.ഐ.സി.സി മെമ്പർഷിപ് കാമ്പയിൻ ആഗസ്റ്റ് ഒന്നിന് തുടക്കമാവും. ഒക്ടോബർ 31 വരെ മൂന്ന് മാസം നീളുന്ന കാമ്പയിനിലൂടെ വിവിധതലങ്ങളിൽ പ്രവർത്തിക്കുന്ന കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് സൗദിയിലെ ഒ.ഐ.സി.സി പ്രവർത്തകർ. 2025 ഡിസംബർ 31 വരെ മൂന്നു വർഷമാണ് മെമ്പർഷിപ് കാലാവധി. ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള നൽകിയ മെമ്പർഷിപ് കാമ്പയിനിന്റെ മാർഗനിർദേശങ്ങൾ ബിജു കല്ലുമല റീജനൽ കമ്മിറ്റിയുടെ വിശാല നിർവാഹക സമിതിയോഗം വിളിച്ചുകൂട്ടി വിശദീകരിച്ചു. ഒ.ഐ.സി.സി ഭാരവാഹികളാകുന്നവർ മറ്റ് സംഘടനകളുടെ ഭാരവാഹിത്വം വഹിക്കരുതെന്ന കർശനനിർദേശം എല്ലാവരും പാലിക്കണം. മെമ്പർഷിപ് കാമ്പയിൻ ഊർജ്ജിതപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അതിന്റെ ഭാഗമായി മെമ്പർഷിപ് കാമ്പയിന് മാത്രമായി അഡ്‌ഹോക് കമ്മിറ്റികൾ നിലവിൽ വരുമെന്നും ബിജു കല്ലുമല യോഗത്തെ അറിയിച്ചു. ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സി. അബ്ദുൽ ഹമീദ്, നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രമേശ് പാലക്കാട്, റീജനൽ കമ്മിറ്റി ഭാരവാഹികളായ ഹനീഫ് റാവുത്തർ, ശിഹാബ് കായംകുളം, സക്കീർ ഹുസൈൻ, പി.കെ. അബ്ദുൽ ഖരീം, വിവിധ ജില്ലാ ഏരിയ കമ്മിറ്റി ഭാരവാഹികളായ നിസാർ ചെമ്പകമംഗലം, നൗഷാദ് തഴവ, തോമസ് തൈപ്പറമ്പിൽ, ജോണി പുതിയറ, അൻവർ സാദിഖ്, ഇ.എം. ഷാജി, ശ്യാം പ്രകാശ്, അബ്ദുൽ ഗഫൂർ വണ്ടൂർ, ഗഫൂർ വടകര, മുസ്തഫ നണിയൂർ നമ്പ്രം, രമേശ് പാലക്കൽ, നജീബ് നസീർ, ഷാഫി കുദിർ, സക്കീർ ഹുസൈൻ, സലിം കീരിക്കാട്, വനിതാവേദി പ്രസിഡന്റ് രാധികാ ശ്യാം പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. ഹമീദ് കണിച്ചാട്ടിൽ, അഡ്വ. ഇസ്മാഈൽ, ക്ലിന്റോ ജോസ്, ജോബി, അർഷദ് ദേശമംഗലം, നവാസ് കരുനാഗപ്പള്ളി, അരവിന്ദൻ തുടങ്ങിവർ വിവിധ വിഷയങ്ങൾ ഉന്നയിച്ച് സംസാരിച്ചു.
മെമ്പർഷിപ് കാമ്പയിനിന്റെ ഗ്ലോബൽ തല ഉദ്ഘാടനം കെ.പി.സി.സി ഓഫിസിൽ കഴിഞ്ഞദിവസം ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളക്ക് ആദ്യ മെമ്പർഷിപ് നൽകി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തിരുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, ജനറൽ സെക്രട്ടറി കെ. ജയന്ത്, ട്രഷറർ പ്രതാപ ചന്ദ്രൻ, ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി ചന്ദ്രൻ കല്ലട തുടങ്ങിയവരും വിവിധ രാജ്യങ്ങളിലെ ഒ.ഐ.സി.സി നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.
ദമ്മാം റീജനൽ കമ്മിറ്റിയുടെ മെമ്പർഷിപ്പുകൾ വിവിധ കമ്മിറ്റികളിലൂടെ ആഗസ്റ്റ് ഒന്ന് മുതൽ വിതരണം ആരംഭിക്കും. കാമ്പയിനിന്റെ ഔദ്യോഗിക ഉദ്ഘാടനം അടുത്തയാഴ്ച ദമ്മാമിൽ നടക്കും. ജനറൽ സെക്രട്ടറി ഇ.കെ. സലിം സ്വാഗതവും ട്രഷറർ റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.