ലഹരി വിരുദ്ധ കാമ്പയിനുമായി ദമ്മാം ഒ.ഐ.സി.സി
text_fieldsദമ്മാം: വ്യവസായ തൊഴിൽ രംഗത്തെ മലയാളി ജീവനക്കാർ തിങ്ങിവസിക്കുന്ന ദമ്മാം സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിൽ ഒ.ഐ.സി.സിയുടെ പ്രവർത്തനങ്ങൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ കാമ്പയിനോടെ ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി തുടക്കം കുറിച്ചു. 2023 - 2025 കാലയളവിലേക്കുള്ള മെമ്പർഷിപ് കാർഡുകളുടെ വിതരണോദ്ഘാടനം സൗദി നാഷനൽ പ്രസിഡൻറ് ബിജു കല്ലുമല നിർവഹിച്ചു. സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിലെ തൊഴിലാളികളുടെ പൊതുവിഷയങ്ങളിൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്തി ഒ.ഐ.സി.സിയിലേക്ക് കൂടുതൽ ജനാധിപത്യ മതേതര വിശ്വാസികളെ ആകർഷിക്കുന്ന പ്രവർത്തനങ്ങൾക്കാണ് മേഖലയിൽ ഊന്നൽ നൽകുന്നതെന്ന് ബിജു കല്ലുമല പറഞ്ഞു.
ജോലി സംബന്ധവും കുടുംബപരവുമായ വിഷയങ്ങളുടെ പിരിമുറുക്കത്താൽ ആരെങ്കിലും ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ പെട്ടുപോകാതിരിക്കാൻ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് സെക്കൻഡ് ഇൻഡസ്ട്രിയൽ ഏരിയയിൽ ഒ.ഐ.സി.സിയുടെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവർക്ക് അദ്ദേഹം നിർദേശം നൽകി. നാഷനൽ കമ്മിറ്റി പ്രസിഡൻറായി നിയമിതനായ ബിജു കല്ലുമലയെ സെക്കൻഡ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഭാരവാഹികൾ ഫലകം നൽകി ആദരിച്ചു.
സമ്മേളനത്തിൽ ലൈജു ജെയിംസ് അധ്യക്ഷത വഹിച്ചു. ദമ്മാം റീജനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഹനീഫ് റാവുത്തർ ഉദ്ഘാടനം ചെയ്തു. ഇ.കെ. സലിം, റഫീഖ് കൂട്ടിലങ്ങാടി, സിറാജ് പുറക്കാട്, ഷംസു കൊല്ലം, നൗഷാദ് തഴവ, നിസാർ മാന്നാർ, രമേശ് പാലക്കൽ, ഗംഗൻ വള്ളിയോട്ട്, സി.ടി. ശശി, ഷാജിദ് വടക്കേക്കര, സക്കീർ പറമ്പിൽ, രാജേഷ് ആറ്റുവ, അബ്ദുൽ നാസർ വയനാട് തുടങ്ങിയവർ സംസാരിച്ചു. ദിൽഷാദ് തഴവ സ്വാഗതവും കുഞ്ഞുമോൻ കൊട്ടാരക്കര നന്ദിയും പറഞ്ഞു. അജിത്ത്, ദിലീപ്, മുരളീധരൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.