ദമ്മാമിെൻറ പ്രിയ പാട്ടുകാരൻ; ഷാഫി സുപ്പി പ്രവാസം പറിച്ചുനടുന്നു
text_fieldsദമ്മാം: കിഴക്കൻ പ്രവിശ്യയിലെ സാംസ്കാരിക വേദികളിലെ സ്ഥിരം സാന്നിധ്യവും ഗായകനും നാടൻ പാട്ടുസംഘത്തിന്റെ സംഘാടകനുമായ ഷാഫി സുപ്പി സൗദി പ്രവാസം അവസാനിപ്പിക്കുന്നു. അൽറാജ്ഹി ബാങ്കിന്റെ സാങ്കേതിക വിഭാഗത്തിൽ ജോലിചെയ്തിരുന്ന ഷാഫി ഒന്നര പതിറ്റാണ്ട് നീണ്ട പ്രവാസത്തിനാണ് വിരാമമിടുന്നത്. ചെറുപ്പത്തിലേ ഗായകനായി അറിയപ്പെട്ടിരുന്ന ഷാഫി സ്കൂൾ കലാലയ കാലഘട്ടത്തിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. നാട്ടിൽ ഗാനമേള ട്രൂപ്പുമായി കലാപ്രവർത്തനങ്ങളിൽ സജീവമായിരുന്ന കാലത്താണ് ദമ്മാമിലേക്ക് എത്തുന്നത്.
ഹിന്ദി, തമിഴ് പാട്ടുകൾ സദസ്സറിഞ്ഞ് പാടാൻ കഴിവുണ്ടായിരുന്ന ഷാഫി ദമ്മാമിലെ കലാപ്രവർത്തകർക്കിടയിൽ അതിവേഗം സ്വീകാര്യനായി. ഇതിനകം 500 ലധികം വേദികളിൽ ഷാഫി പാടിക്കഴിഞ്ഞു. പാട്ടിനൊപ്പം ‘കെപ്റ്റ നാട്ടരങ്ങ്’ നാടൻ പാട്ടു സംഘത്തിന്റെ സ്ഥാപകരിൽ ഒരാൾ കൂടിയാണ് ഷാഫി.
പാട്ട് എന്നതിലുപരി, ഒരു സംസ്കാരത്തെയും ജീവിതത്തെയും ചേർത്തുപിടിക്കുക എന്ന ലക്ഷ്യവുമായാണ് ഇത്തരമൊരു ദൗത്യത്തിലേക്ക് എത്തപ്പെട്ടതെന്ന് ഷാഫി പറഞ്ഞു.
അതോടെ അടിപൊളി പാട്ടിനപ്പുറത്ത് നാടൻ പാട്ടുകാരനായും ഷാഫി അംഗീകരിക്കപ്പെട്ടു. പാട്ടുപാടുക എന്നതിലുപരി നിരവധി ഗായകർക്ക് വേദി നൽകുവാൻ കഴിെഞ്ഞന്നതാണ് തന്റെ ഏറ്റവും വലിയ സംതൃപ്തിയെന്ന് ഷാഫി പറഞ്ഞു. നവാസ് ചൂനാടൻ എന്ന കലാപ്രവർത്തകന്റെ പിന്തുണ ഏറെ സഹായകമായി.
പ്രവാസം വിരസമാകാതെ, നിരവധി സൗഹൃദങ്ങളെ ലഭ്യമാക്കാൻ തെൻറ പാട്ടുകൊണ്ട് കഴിെഞ്ഞന്നും ഷാഫി പറഞ്ഞു. ബി.എസ് സി നഴ്സ് കൂടിയായ ഭാര്യ ഷഹ്ന സൗദിയിൽ നിന്ന് യുകെയിലേക്ക് ജോലിയാവശ്യാർഥം പോയതോടെയാണ് ഷാഫിക്കും സൗദി പ്രവാസത്തിന് വിരാമമിടേണ്ടി വരുന്നത്.
പുതിയ ദേശവും സൗഹൃദങ്ങൾക്കുമിടിയിൽ തന്റെ കലയെ എങ്ങനെ പറിച്ചുനടുമെന്ന ആശങ്ക ഷാഫിക്കുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹര ഓർമകളാണ് സൗദി പ്രവാസം തനിക്ക് സമ്മാനിച്ചതെന്നും ഈ ഓർമകൾ തന്നെയാണ് തന്റെ ഏറ്റവും വലിയ സമ്പാദ്യമെന്നും ഷാഫി പറഞ്ഞു. ആലപ്പുഴ പാനൂർ, കൊന്നപ്പറമ്പിൽ കയർ വ്യവസായി ഉമർ കുഞ്ഞിന്റെയും നബീസയുടേയും ഇളയ മകനാണ്. ഷാഫി-ഷഹ്ന ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്, മുഹമ്മദ് ഐമൻ, ഫാത്തിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.