അൽ അഹ്സ: ഈത്തപ്പഴങ്ങളുടെ പറുദീസ
text_fieldsഅല്‍അഹ്‌സ: റമദാൻ സമാഗതമായതോടെ വൈവിധ്യമാര്‍ന്ന ഈത്തപ്പഴങ്ങൾക്ക് വിപണിയിലും ഇഫ്താർ വിരുന്നുകളിലും വൻ ഡിമാൻറാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മരുപ്പച്ചകളിലൊന്നായ കിഴക്കൻ സൗദിയിലെ അൽഅഹ്സയും ഒേട്ടറെ സവിശേഷതകളുള്ള ഹസയിലെ ഇൗത്തപ്പഴങ്ങളും ഇതോടനുബന്ധിച്ച് വാർത്തകളിൽ നിറയുകയാണ്. 30, 000 ഏക്കർ വിസ്തീർണമുള്ള മൂന്ന് ദശലക്ഷത്തോളം ഈത്തപ്പഴ മരങ്ങളുള്‍കൊള്ളുന്ന ഹസയിലെ തോട്ടങ്ങളിലാണ് ഒാരോ വർഷവും വിളവെടുപ്പ് നടക്കുന്നത്.
പ്രകൃതിദത്തമായ പരാഗണത്തിന് പൊടിക്കാറ്റും കാലാവസ്ഥ രീതികളുമൊക്കെയുണ്ടെങ്കിലും കൃത്രിമ പരാഗണത്തിലൂടെയാണ് ഈത്തപ്പഴ ഉൽപാദനം വർധിപ്പിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. ഗുണമേൻമയുള്ള ആൺ പൂങ്കുലകളിൽ നിന്ന് ഇതളുകൾ പെൺമരങ്ങളിലെ പാകമായി വരുന്ന പൂങ്കുലകളിൽ കെട്ടിവെക്കുന്നതാണ് കൃത്രിമ പരാഗണത്തിെൻറ രീതി. പിന്നീട്, അവക്കനുകൂലമായ കാലവസ്ഥയിൽ മികച്ച പരിചരണത്തിലൂടെ നല്ല ഫലങ്ങൾ കൊയ്തെടുക്കാം.
രുചിയിലും വലിപ്പത്തിലും ഗുണമേൻമയിലും ൈവവിധ്യം പുലർത്തുന്ന 240 മുതൽ 360 ഇനം ഇൗത്തപ്പഴങ്ങളാണ് ലോകത്ത് നിലവിലുള്ളത്. ഹസയുടെ തനത് ഇനങ്ങളായ ഖിലാസ്, ഹശീശീ, റുസൈസ്, സുക്കരി എന്നിവയാണ് കൂടുതലും വിറ്റഴിക്കപ്പെടുന്നത്. അജ്വ, സൈദി, മെദ്ജൂൽ, ഖദ്റവി എന്നിങ്ങനെയുള്ള വിലകൂടിയ ഇനങ്ങൾക്കാണ് അന്താരാഷ്ട്ര വിപണിയിൽ ആവശ്യക്കാരേറെ. ഹസയിൽ ഈത്തപ്പഴ പ്രദര്‍ശന വിപണന മേള വിപുലമായ രീതിയിൽ സംഘടിപ്പിക്കാറുണ്ട്.
ആഗോള ഈത്തപ്പഴ വിപണിയില്‍ ശ്രദ്ധേയമായ ഇടം നേടാനായി നല്ല മുന്നൊരുക്കത്തോടെയാണ് അല്‍അഹ്‌സ നഗരസഭയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മേള നടന്നുവരുന്നത്. കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കലും പ്രാദേശിക ഈത്തപ്പഴ ഉത്പാദനത്തെ ആഗോള വിപണിയില്‍ പരിചയപ്പെടുത്തലുമാണ് മേളയുടെ മുഖ്യലക്ഷ്യം. കര്‍ഷകര്‍ക്കും ഉത്പാദകര്‍ക്കും വിതരണക്കാര്‍ക്കുമിടയിലെ ബന്ധം വര്‍ധിപ്പിക്കാനും മേളക്കാകും.
കഴിഞ്ഞ വർഷം നടന്ന മേളയില്‍ ഈത്തപ്പഴ ഉത്പാദനത്തിനും വിപണനത്തിനുമായി വന്‍നിക്ഷേപകര്‍ രംഗത്തെത്തിയിരുന്നു. അന്യം നിന്ന് പോകുന്ന നാട്ടറിവുകളും കൃഷിരീതികളും പുതുതലമുറക്ക് കൈമാറാനുള്ള സുവര്‍ണ അവസരമായാണ് പരമ്പരാഗത കർഷക കുടുംബങ്ങൾ ഇതിനെ കാണുന്നത്. രാജ്യത്തിനകത്ത് നിന്നും പുറത്തു നിന്നുമായി ഗ്രാമീണരും നാഗരികരുമായ വ്യാപാരികളും ആവശ്യക്കാരുമടക്കം നൂറുകണക്കിന് സന്ദര്‍ശകരാണ് മേളക്കെത്തുന്നത്.ഈത്തപ്പഴ സംസ്‌കരണ ഫാക്ടറികളും ആധുനിക സജ്ജീകരണങ്ങളോടെയുള്ള ലബോറട്ടറിയും നിര്‍മിച്ച് നല്ലയിനം ഈത്തപ്പഴങ്ങള്‍ ലോക വിപണിയിലെത്തിച്ച് ശക്തമായ സാന്നിധ്യമാവുകയാണ് ഹസയിലെ ഇൗത്തപ്പഴ വ്യവസായം മേഖല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.