സൗദി ഇൗത്തപ്പഴത്തിെൻറ കയറ്റുമതി 11.7 ശതമാനം വർധിച്ചു
text_fieldsറിയാദ്: സൗദി ഇൗത്തപ്പഴത്തിെൻറ ലോകപ്രീതി വർധിച്ചു. കയറ്റുമതി 11.7 ശതമാനം കണ്ട് കൂടി. ഇൗ വർഷത്തെ ആദ്യ പാദത്തിലെ കണക്ക് ഇൗത്തപ്പനക്കും ഇൗത്തപ്പഴത്തിനും വേണ്ടിയുള്ള ദേശീയ കേന്ദ്രമാണ് പുറത്തുവിട്ടത്. 2017ൽ ഇതേ കാലയളവിലെ കണക്കുമായി താരതമ്യം ചെയ്യുേമ്പാൾ 222.4 ദശലക്ഷം റിയാലിെൻറ വ്യാപാര വർധനയാണ് ഉണ്ടായത്. കഴിഞ്ഞ രണ്ടുവർഷമായി തുടരുന്ന അഭിവൃദ്ധിപ്പെടലിെൻറ തുടർച്ചയാണിത്. ഇൗ കാലയളവിൽ കയറ്റുമതി വളർച്ചാനിരക്ക് 31.2 ശതമാനമായി ഉയർന്നു. 2015ൽ 535.7 റിയാലിെൻറ കയറ്റുമതി വ്യാപാരം നടന്നിടത്ത് 2017ൽ 702.9 റിയാലായി. ഇൗ വർഷം ഇതേ നിലയിൽ നിന്നാണ് വീണ്ടും 11.7 ശതമാനത്തിെൻറ കൂടുതൽ പ്രകടമായത്. ആദ്യ പാദത്തിലെ മാത്രം കണക്കാണിത്. പരിസ്ഥിതി, ജലം, കാർഷിക മന്ത്രാലയത്തിെൻറയും ഇൗത്തപ്പനക്കും ഇൗത്തപ്പഴത്തിനും വേണ്ടിയുള്ള ദേശീയ കേന്ദ്രത്തിെൻറയും സംയുക്ത നീക്കങ്ങൾ ഫലം കണ്ടതാണ് ഇൗ അഭിവൃദ്ധിക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
രാജ്യത്തിനകത്തും പുറത്തുമുള്ള കയറ്റുമതി, ഇറക്കുമതി വ്യാപാരികളെയും കൂട്ടിയിണിക്കുന്ന യോഗങ്ങൾ വിളിക്കുകയും കയറ്റുമതിക്ക് കൂടുതൽ സൗകര്യങ്ങൾ ചെയ്യുകയും ലോകത്തിെൻറ വിവിധ കോണുകളിൽ നിന്നുള്ള പ്രമുഖ ഇൗത്തപ്പഴ ഇറക്കുമതിക്കാരെ സൗദിയിലേക്ക് ക്ഷണിക്കുകയും റിയാദിൽ േലാക ഇൗത്തപ്പഴ സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തതിെൻറ ഗുണഫലമാണ് വ്യാപാര പുരോഗതിയിലെ ഇൗ കുതിച്ചുചാട്ടമെന്ന് ദേശീയ കേന്ദ്രം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. സമ്മേളനത്തിൽ ലോകത്തിെൻറ എല്ലാ ഭാഗത്തുനിന്നുമുള്ള ഇൗത്തപ്പഴ വ്യാപാരികൾ എത്തി. രാജ്യാന്തര ഭക്ഷ്യോൽപന്ന കമ്പനികളും അന്താരാഷ്ട്ര ഹോട്ടലുകളും പെങ്കടുത്തു. ധാരാളം വ്യാപാര ഇടപാടുകളും ഉടമ്പടികളും നടന്നു. ലോകത്ത് ഏറ്റവും കൂടുതൽ ഇൗത്തപ്പന തോട്ടങ്ങളുള്ള രാജ്യമാണ് സൗദി അറേബ്യ. 28.5 ദശലക്ഷം ഇൗത്തപ്പനകൾ രാജ്യത്തുണ്ട്. 13 ലക്ഷം ഇൗത്തപ്പഴം ഉൽപാദിപ്പിക്കുന്നു. ഇൗത്തപ്പന തോട്ടങ്ങളുടെ മൊത്തം വിസ്തൃതി 107,000 ഹെക്ടർ വരും. പ്രതിവർഷം 123,000 വൃക്ഷങ്ങളിൽ നിന്ന് സമൃദ്ധമായി വിളവെടുക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.