ബദ്റിലെ ഈത്തപ്പഴകൃഷിയിൽ അഭിമാനപൂർവം ഇൗ മലയാളി
text_fieldsബദ്ർ: ഒന്നരപ്പതിറ്റാണ്ടായി ബദ്റിലെ സ്വദേശിയുടെ കൃഷിത്തോട്ടത്തിൽ സമൃദ്ധമായി ഈത് തപ്പഴം വിളയിച്ച് മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് സ്വദേശിയായ സുനിൽ ദത്ത് വ്യത്യസ ്തനാവുകയാണ്. ഇരുനൂറ്റി അമ്പതിലധികം മരങ്ങൾ ഉള്ള ഈത്തപ്പനത്തോട്ടം പരിപാലിക്കുന്ന തും കൃഷിക്കുവേണ്ട മുഴുവൻ സംവിധാനങ്ങൾ സമയബന്ധിതമായി ചെയ്യുന്നതും ഇദ്ദേഹം തനിച് ചാണ്. ഈ മേഖലയിൽ വളരെ സന്തോഷപൂർവമാണ് ജോലിചെയ്യുന്നതെന്നും കൃഷിയുമായി ബന്ധപ്പെട്ട എല്ലാം മനസ്സിലാക്കി ജോലിയിൽ കഴിവു തെളിയിക്കാൻ തനിക്ക് ഇതിനകം സാധിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും സുനിൽ ദത്ത് ‘ഗൾഫ് മാധ്യമ’ ത്തോട് പറഞ്ഞു.
ബദ്ർ ശുഹദാക്കളുടെ മഖ്ബറയുടെ ഏതാണ്ട് അടുത്തായി സുനിൽ ദത്ത് ജോലിചെയ്യുന്ന ഈത്തപ്പനത്തോട്ടം സന്ദർശിക്കാൻ സുഹൃത്തുക്കളും അല്ലാത്തവരുമായ ധാരാളം മലയാളികൾ സൗദിയുടെ പല ഭാഗത്തുനിന്നും എത്താറുണ്ട്. ഈത്തപ്പനകൃഷിയെ കുറി ച്ചും ‘അജ്വ’ യടക്കമുള്ള വ്യത്യസ്ത ഇനങ്ങളിൽപെടുന്ന ഈത്തപ്പഴങ്ങളെ കുറിച്ചും സന്ദർശകർക്ക് അവബോധം നൽകാൻ സുനിൽ ദത്ത് സമയം കണ്ടെത്തുന്നു. മറ്റു പല വൃക്ഷങ്ങള്‍ക്കും പരാഗണം ഷഡ്പദങ്ങളും കിളികളും കാറ്റും ഉള്‍പ്പെടെയുള്ളവയിലൂടെ നടക്കുമ്പോള്‍ ഈന്തപ്പന പൂത്ത് നല്ല ഫലം ലഭ്യമാകണമെങ്കിൽ പൂങ്കുല വിരിഞ്ഞാല്‍ കൃത്രിമ പരാഗണം നടത്തണമെന്ന് സുനിൽ ദത്ത് പറഞ്ഞു. ഈ സമയത്താണ് കൂടുതൽ റിസ്കുള്ള ജോലി വരുന്നത്. ആൺ-പെൺ പൂവുകൾ വെവ്വേറെ പനകളിലാണ് വിരിയുന്നത്.
കൃഷിത്തോട്ടങ്ങളിൽ പെൺപനകളാണ് കൂടുതലായും നട്ടുവളർത്തുന്നത്. അതുകൊണ്ടുതന്നെ സ്വദേശികൾ ഈത്തപ്പഴത്തിന് പേരു നൽകുന്നതും ഏറെയും സ്ത്രീ നാമങ്ങളാണ്. ഈത്തപ്പന പൂക്കുന്ന സീസണിൽ കൃത്രിമ പരാഗണം വഴിയാണ് പൂക്കളിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രജനനം നടത്തുന്നത്. ഒരു ഈത്തപ്പനയുടെ ചുവട്ടിൽനിന്നും മറ്റു പല കാണ്ഡങ്ങളും മുളച്ചുവരും. ഇവ വേർപിരിച്ച് നല്ല ജലസേചനം നൽകി നട്ടുപിടിപ്പിച്ചാണ് പുതിയ പനകൾ കൃഷിചെയ്യുന്നത്. വിത്ത് മുളച്ചുണ്ടാകുന്നത് കരുത്തുറ്റ പനകളായി വളരില്ല. നാട്ടിലെ വാഴത്തൈകൾ പിരിച്ചു വെക്കുന്ന വിധമാണ് ഈത്തപ്പനകൃഷികളും വ്യാപകമാക്കുന്നതെന്ന് സുനിൽ പറഞ്ഞു.
ഈത്തപ്പഴം പൂക്കാന്‍ തുടങ്ങുന്നത് ശൈത്യകാലം ഏറക്കുറെ വിട്ടുപോകാന്‍ തുടങ്ങുന്ന ഘട്ടത്തിലാണ്. കടുത്ത ചൂടിനൊപ്പം ഈത്തപ്പഴ സീസണ് കൂടി അവസാനിക്കും. ചൂട് പൂര്‍ണമായി കുറഞ്ഞില്ലെങ്കിലും കത്തിനിന്ന ചൂടില്‍ പഴുത്തു തുടുത്തുനിന്ന ഈത്തപ്പഴ രുചി ഈ വര്‍ഷത്തേക്ക് പടിയിറങ്ങുകയാണ്. മറ്റൊരു ഈത്തപ്പഴപ്പെരുമ കാണാന്‍ ഇനി അടുത്ത വര്‍ഷം ചൂടുകാലം വരെ കാത്തിരിക്കണം. വിളവെടുത്ത ഈത്തപ്പഴം പരമ്പരാഗത രീതിയില്‍ അടുത്ത വര്‍ഷം വരെ സൂക്ഷിക്കുന്നവരും അതിലേറെ കാലം ഈത്തപ്പഴ രുചിയെ താലോലിക്കുന്നവരും അറബ് നിവാസികളിലുണ്ട്.
സീസണ് കഴിഞ്ഞാലും വിവിധ രൂപഭേദങ്ങളിലും രുചികളിലുമായി ഈത്തപ്പഴം അടുത്ത വര്‍ഷംവരെ ഇനിയും വിപണിയില്‍ ഉണ്ടായിരിക്കും. അതുവരെ ഈത്തപ്പഴപ്രേമികള് സായൂജ്യമടയുന്നത് പരമ്പരാഗത രീതിയിലും ശാസ്ത്രീയമായ രൂപത്തിലും സമീകരിച്ച് സൂക്ഷിച്ചിട്ടുള്ള ഈത്തപ്പഴ ശേഖരത്തെ ആശ്രയിച്ചായിരി ക്കും. നാരുള്ള ഭക്ഷ്യവസ്തു എന്നനിലയില്‍ ആരോഗ്യത്തിന് ഏറെ യോജിച്ചതാണ് ഈത്തപ്പഴം. ഹൃദയസംബന്ധമായതുൾപ്പെടെയുള്ള പല വ്യാധികള്‍ക്കും അനാദികാലം മുതല്‍ ഈത്തപ്പഴം മരുന്നായി ഉപയോഗിച്ചുവരുന്നു. അറബ് ജനതയുടെ കൂടിയ പ്രതിരോധശേഷിക്കും ഊര്‍ജസ്വലതക്കും ദൈര്‍ഘ്യമേറിയ ജീവിതചക്രത്തിനും കാരണമാവുന്നതും കൂടിയ തോതില്‍ ഈത്തപ്പഴം ഭക്ഷിക്കുന്നതുകൊണ്ടാണെന്ന് പഠനങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.