Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇൗന്തപ്പന...

ഇൗന്തപ്പന അവശിഷ്​ടങ്ങൾ സംസ്​കരണത്തിന്​ പദ്ധതി വരുന്നു

text_fields
bookmark_border
date tree
cancel
ജിദ്ദ: ഇൗന്തപ്പന, ഇൗത്തപ്പഴം എന്നിവയുടെ അവശിഷ്​ടങ്ങൾ സംസ്​കരിച്ച്​ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ഫാക്​ടറി നിർമിക്കാൻ ​ആലോചന. പരിസ്​ഥി, ജല, കൃഷി മന്ത്രാലയം, ഇൗന്തപ്പനകൾക്കയുള്ള  ദേശീയ കേന്ദ്രം, പൊതു നിക്ഷേപ ഫണ്ടിനു കീ​​ഴിലെ സൗദി കമ്പനി ഫോർ ഡവലപ്​മ​െൻറ്​ ആൻറ്​ ഇൻവെസ്​റ്റ്​മ​െൻറ്​ എന്നിവക്ക്​ കീഴിലാണ്​ ഇത്​ സംബന്ധിച്ച ചർച്ച നടന്നത്​.  അണ്ടർസെക്രട്ടി എൻജിനീയർ അഹ്​മദ്​ ബിൻ സ്വാലിഹി​​​െൻറ നേതൃത്വത്തിൽ നടന്ന യോഗത്തിൽ​ പദ്ധതിയുടെ വിവിധ വശങ്ങൾ ചർച്ച ​ചെയ്​തു​. ഇത്​ സംബന്ധിച്ച്​ നേരത്തെ ‘ടെക്​നികിയ’ നടത്തിയ പഠനത്തി​​െൻറ അടിസ്​ഥാനത്തിലാണ്​ ചർച്ച നടന്നത്​​. 
വെറുതെ ഉപേക്ഷിക്കുന്ന വസ്​തുക്കൾ  പലയിനം ഉൽപന്നങ്ങളാക്കി മാറ്റുന്നത്​ രാജ്യത്തിന്​ വരുമാനം ലക്ഷ്യമിട്ട്​ നടപ്പിലാക്കുന്ന വിഷൻ 2030 ന്​ സഹായകമാകുമെന്നാണ്​ വിലയിരുത്തൽ​. മധ്യേഷ്യയിലെ ആദ്യ സംരംഭമാകും ഇത്​.  ഏറ്റവും ഇൗന്തപ്പന അവശിഷ്​ടം ലഭ്യമാവുന്ന രാജ്യത്തെ രണ്ടാമത്തെ മേഖലയായ ഖസീമിലാണ്​ ഫാക്​ടറി നിർമിക്കാൻ ആലോചിക്കുന്നത്​. 2.5 ബില്യൺ റിയാലാണ്​ ഇതിനു ചെലവ്​ കണക്കാക്കുന്നത്​. വർഷത്തിൽ മൂന്ന്​ ലക്ഷം ടൺ വസ്​തുക്കൾ ഉൽപാദിക്കാൻ കഴിയുന്ന രീതിയിലാണ്​ ഫാക്​ടറി നിർമിക്കുക​. ഇതിനു ഏകദേശം അഞ്ച്​ ടൺ അവശിഷ്​ടങ്ങൾ വേണ്ടിവരുമെന്നാണ്​ കണക്ക്​. പ്രത്യക്ഷവും പരോക്ഷവുമായി 2000 പേർക്ക്​ പദ്ധതിയിലൂടെ തൊഴിൽ ലഭിക്കുമെന്നും കണക്കാക്കുന്നു​. രാജ്യത്ത്​ വർഷത്തിൽ ഏകദേശം 1.7 ദശലക്ഷം ടൺ  അവശിഷ്​  ടങ്ങളുണ്ടെന്നാണ്​ കണക്ക്​​. മദീന, റിയാദ്​, ഖസീം എന്നീ മേഖലകളിലും ധാരാളം ഇൗന്തപ്പന, ഇൗത്തപ്പഴ അവശിഷ്​ടങ്ങളുണ്ട്​. ഫാക്​ടറി വരുന്നതോടെ ഇൗ മേഖലകളിലെ അവശിഷ്​ടങ്ങളും ഉപയോഗപ്പെടുത്താനാകും.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:datesgulf newsmalayalam news
News Summary - Dates
Next Story