ദവാദ്മി കെ.എം.സി.സി മെഗാ ഇഫ്താറിൽ വൻ ജനപങ്കാളിത്തം
text_fieldsദവാദ്മി കെ.എം.സി.സി മെഗാ ഇഫ്താർ
ദവാദ്മി: കെ.എം.സി.സി ദവാദ്മി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സമൂഹ നോമ്പുതുറ വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ദവാദ്മിയിലെ 25 റോഡിലുള്ള ജംഇയ്യ ഹാളിൽ നടന്ന വിരുന്നിൽ മലയാളികൾക്ക് പുറമേ വിവിധ രാജ്യക്കാരായ അറുന്നൂറോളം അതിഥികൾ ഇഫ്താർ വിരുന്നിനെത്തി. ദവാദ്മിയിലെ വിവിധ സംഘടന നേതാക്കളും ജാലിയാത്ത് പ്രതിനിധികളും പങ്കെടുത്ത സംഗമത്തിൽ ജംഇയ്യയുടെ മേധാവി ശൈഖ് ഫഹദ് ബിൻ ഹമദ് സുബൈഇ മുഖ്യാതിഥിയായിരുന്നു. അബ്ദുൽ റഊഫ് ഹുദവി, റഫീഖ് സലഫി തുടങ്ങിയവർ റമദാന്റെ പവിത്രതയെ കുറിച്ച് സംസാരിച്ചു.
മികച്ച ആസൂത്രണവും സംഘാടനവും കൊണ്ട് മികവുപുലർത്തിയ സംഗമം ദവാദ്മിയിലെ പ്രവാസികൾക്ക് വേറിട്ട അനുഭവമായിരുന്നു വിരുന്നിനെത്തിയ മുഴുവൻ പേർക്കും ഒന്നിച്ചിരുന്ന് നോമ്പ് തുറക്കാനും ഭക്ഷണം കഴിക്കാനുമുള്ള കുറ്റമറ്റ സംവിധാനമൊരുക്കി സംഘാടകർ മാതൃ
കയായി. പ്രവാസ ലോകത്തെ വിവിധ സംഘടന പ്രതിനിധികൾക്ക് പുറമെ പൗരപ്രമുഖരും വ്യവസായികളും നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ റഊഫ് ഹുദവി അഞ്ചച്ചവിടി, ഏരിയ സെക്രട്ടറി സൈനുദ്ദീൻ ചമ്രവട്ടം, ഹമീദ് വെള്ളില എന്നിവർ സംഘാടകർക്ക് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.