നാലു പതിറ്റാണ്ടിെൻറ നിറവിൽ ദയാനന്ദൻ പ്രവാസം അവസാനിപ്പിക്കുന്നു
text_fieldsറിയാദ്: നാലു പതിറ്റാണ്ടിെൻറ നിറവിൽ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കണ്ണൂർ ചാലാട് സ്വദേശി ദയാനന്ദന് റിയാദിലെ കേളി കലാസാംസ്കാരികവേദി യാത്രയയപ്പ് നൽകി. സംഘടനയുടെ മലസ് ഏരിയ കമ്മിറ്റി അംഗവും ഹാര യൂനിറ്റ് വൈസ് പ്രസിഡൻറുമായ ദയാനന്ദന് മലസ് ഏരിയ കമ്മിറ്റിയാണ് യാത്രയയപ്പ് നൽകിയത്. 40 വർഷമായി സൗദിയിൽ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്ത ദയാനന്ദൻ കേളിയുടെ സജീവ പ്രവർത്തകനും ഏരിയ വളൻറിയർ ക്യാപ്റ്റനുമായിരുന്നു.
ജീവകാരുണ്യരംഗത്തും സജീവ പ്രവർത്തകനായിരുന്നു. കോവിഡ് കാലത്ത് ദുരിതമനുഭവിച്ചവർക്കായി നാട്ടിലേക്ക് കൊണ്ടുപോകാൻ സൂക്ഷിച്ചുെവച്ചിരുന്ന അവശ്യ സാധനങ്ങളുൾപ്പെടെ വിതരണം ചെയ്യാനും ഇദ്ദേഹം തയാറായി മാതൃക കാട്ടി. യാത്രയയപ്പ് ചടങ്ങിൽ ഏരിയ പ്രസിഡൻറ് ജവാദ് അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ, മുഖ്യരക്ഷാധികാരി അംഗം ഗോപിനാഥൻ വേങ്ങര, സെക്രേട്ടറിയറ്റ് അംഗം സെബിൻ ഇഖ്ബാൽ, കേന്ദ്രകമ്മിറ്റി അംഗം ലിപിൻ, മലസ് രക്ഷാധികാരി കൺവീനർ ഉമർ, പ്രകാശൻ മൊറാഴ, ഫിറോസ് തയ്യിൽ, അഷ്റഫ്, ഹുസൈൻ, റിയാസ്, നൗഫൽ, നാസർ, മുകുന്ദൻ എന്നിവർ സംസാരിച്ചു. ഏരിയ, യൂനിറ്റ് കമ്മിറ്റികളുടെ ഉപഹാരങ്ങൾ ദയാനന്ദന് കൈമാറി. സെക്രട്ടറി സുനിൽ സ്വാഗതവും ദയാനന്ദൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.