മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കുമെന്ന് മന്ത്രി വി. മുരളീധരൻ
text_fieldsറിയാദ്: കോവിഡ് 19 വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ വിമാനങ്ങൾക്ക് യാത്രാവിലക്ക് നിലവിൽ വന്നതോടെ ഗൾഫ് രാജ്യങ്ങളി ൽ കുടുങ്ങിപ്പോയ പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നതിനുള്ള തടസങ്ങൾ ഉടൻ പരിഹരിക്കുമെന്ന് കേന്ദ് ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചതായി മുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി.
പ്രവാസി സാമൂഹികപ്രവർത്തകർ ശ്രദ്ധയിൽ െപടുത്തിയതിനെ തുടർന്ന് ഇൗ വിഷയം ശനിയാഴ്ച ഉമ്മൻ ചാണ്ടി കേന്ദ്ര മന്ത്രിയുമായി ചർച്ച ചെയ്യുകയായിരുന്നു. നടപടി വേഗത്തിലാക്കാൻ സാധ്യമായതെല്ലാം ചെയ്യാമെന്ന് മന്ത്രി ഉറപ്പുനൽകിയതായും ഉമ്മൻ ചാണ്ടി റിയാദിലെ പ്രവാസി സാമൂഹിക പ്രവർത്തകരെ അറിയിച്ചു. യാത്ര വിലക്ക് നിലവിൽ വരുന്നതിനു മുമ്പ് സാധാരണ യാത്രാവിമാനങ്ങളിലാണ് മൃതദേഹങ്ങൾ കൊണ്ടുപോയിരുന്നത്.
എന്നാൽ ഇപ്പോൾ കാർഗോ വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഈ കാർഗോ വിമാന കമ്പനികൾ മൃതദേഹം സ്വീകരിക്കാൻ തയാറാണെങ്കിലും രാജ്യങ്ങളിലെ ഏവിയേഷൻ മന്ത്രാലയങ്ങളുടെ അനുമതി ലഭിക്കാനുള്ള കാലതാമസം തടസ്സമായി മാറുന്നു. ഇതുമൂലം മൃതദേഹങ്ങൾ അയക്കാനാകാത്ത അവസ്ഥയാണ്. കേന്ദ്രസർക്കാർ ഇൗ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് നോർക റൂട്ട്സിെൻറ സൗദി അറേബ്യയിലെ മുൻ കൺസൾട്ടൻറും വേൾഡ് മലയാളി അസോസിയേഷൻ ഭാരവാഹിയുമായ ശിഹാബ് കൊട്ടുകാട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽ കൊണ്ടുവരുകയായിരുന്നു. തുടർന്ന് അദ്ദേഹം മന്ത്രി വി. മുരളീധരനുമായി ചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.