Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ണി​പ്പൂ​ർ...

മ​ണി​പ്പൂ​ർ സ്വ​ദേ​ശി​യാ​യ ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ന്റെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി

text_fields
bookmark_border
ഹാ​ജി മു​ഹ​മ്മ​ദ്‌ അ​ബ്​​ദു​റ​ബ്ബ്
cancel
camera_alt

ഹാ​ജി മു​ഹ​മ്മ​ദ്‌ അ​ബ്​​ദു​റ​ബ്ബ്

മ​ക്ക: കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ ഹ​ജ്ജി​നെ​ത്തി മ​ക്ക​യി​ൽ മ​രി​ച്ച മ​ണി​പ്പൂ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി. മ​ണി​പ്പൂ​ർ ജി​രി​ബാ​മി​ലെ ബാ​ബു​പാ​ര സ്വ​ദേ​ശി ഹാ​ജി മു​ഹ​മ്മ​ദ്‌ അ​ബ്​​ദു​റ​ബ്ബി​ന്റെ (57) മൃ​ത​ദേ​ഹ​മാ​ണ് മ​സ്ജി​ദു​ൽ ഹ​റാ​മി​ലെ ജ​നാ​സ ന​മ​സ്കാ​ര ശേ​ഷം ഖ​ബ​റ​ട​ക്കി​യ​ത്.

ഹ​ജ്ജ് ക​ഴി​ഞ്ഞ് തൊ​ട്ടു​ട​നെ​യു​ള്ള വെ​ള്ളി​യാ​ഴ്ച വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച് സം​സാ​രി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ഇ​ദ്ദേ​ഹ​ത്തെക്കുറി​ച്ച് വി​വ​രം ഇ​ല്ലാ​ത്ത​തി​നാ​ൽ നാ​ട്ടി​ൽ​നി​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ ത്വ​യ്ബ ഗാ​ർ​ഡ​ൻ മേ​ധാ​വി സു​ഹൈ​റു​ദ്ദീ​ൻ നൂ​റാ​നി​യു​ടെ സ​ഹാ​യ​ത്തോ​ടെ മ​രു​മ​ക​നും മ​ണി​പ്പൂ​ർ സ്​​റ്റേ​റ്റ് എ​സ്‌.​എ​സ്.​എ​ഫ് മു​ൻ പ്ര​സി​ഡ​ന്റ് കൂ​ടി​യാ​യ ജാ​വേ​ദ് ഉ​സ്മാ​നി മ​ക്ക​യി​ലെ ഐ.​സി.​എ​ഫ് നേ​തൃ​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഐ.​സി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ തി​ര​ച്ചി​ലി​ൽ ഇ​ദ്ദേ​ഹം മ​രി​ച്ച​താ​യി വി​വ​രം ല​ഭി​ക്കു​ക​യും മ​ക്ക​യി​ലെ ശീ​ഷ ആ​ശു​പ​ത്രി​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. ഭാ​ര്യ അ​ൻ​വ​റാ ബീ​ഗ​വും ര​ണ്ടു ആ​ൺ​മ​ക്ക​ളും ഒ​രു പെ​ൺ​കു​ട്ടി​യും അ​ട​ങ്ങു​ന്ന​താ​ണ് ഇ​ദ്ദേ​ഹ​ത്തി​​ന്റെ കു​ടും​ബം.

മ​ര​ണാ​ന​ന്ത​ര ക​ർ​മ​ങ്ങ​ൾ​ക്കും മ​റ്റും ഐ.​സി.​എ​ഫ് ഭാ​ര​വാ​ഹി​ക​ളാ​യ ഹു​സൈ​ൻ ഹാ​ജി കൊ​ടി​ഞ്ഞി, റ​ഷീ​ദ് അ​സ്ഹ​രി, ശം​സു​ദ്ദീ​ൻ അ​ഹ്സ​നി, ജ​മാ​ൽ ക​ക്കാ​ട്, ഷാ​ഫി ബാ​ഖ​വി, സു​ഹൈ​ർ കോ​ത​മം​ഗ​ലം, അ​ലി കു​ട്ടി പു​ളി​യ​ക്കോ​ട്, അ​ബൂ​ബ​ക്ക​ർ മി​സ്ബാ​ഹി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dead BodyObituary NewsSaudi Arabia News
News Summary - Dead body of Manipur native Hajj pilgrim buried
Next Story