തിരുവമ്പാടി സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsബുറൈദ: കോഴിക്കോട് തിരുവമ്പാടി പൊലീസ് സ്റ്റേഷന് സമീപം പിലാക്കല്‍ ഹംസ എന്ന ആര്‍ട്ടിസ്റ്റ് ഹംസ (53) അൽഖുറയാത്തിൽ നിര്യാതനായി. ഞായറാഴ്ച രാത്രി താമസസ്ഥലത്ത് ഹൃദയാഘാതം മൂലമാണ് മരണം. അത്താഴം കഴിക്കാനായി വിളിച്ച സഹതാമസക്കാരാണ് മുറിയിൽ മരിച്ച നിലയില്‍ കണ്ടത്.
1987-ല്‍ സൗദിയിലെത്തിയ ഹംസ 20 വര്‍ഷത്തോളം ബുറൈദയില്‍ ചിത്രകാരനായി ജാലി ചെയ്തിരുന്നു. ഫ്ലക്സ് ബോര്‍ഡുകള്‍ വരും മുമ്പ് ബുറൈദയിലെ കേരള മാര്‍ക്കറ്റിൽ നിരവധി സ്ഥാപനങ്ങൾക്ക് േബാര്‍ഡുകള്‍ നിര്‍മിച്ചത് ഇദ്ദേഹമാണ്. ബുറൈദയില്‍ വലിയ സുഹൃദ് വലയമുണ്ട്. ഇടക്കാലത്ത് യു.എ.ഇയിലേക്ക് പോയെങ്കിലും വീണ്ടും സൗദിയിലെത്തി അൽഖുറയ്യാത്തില്‍ ബഖാല നടത്തുകയായിരുന്നു.
ഭാര്യ: ഫാത്തിമ. രണ്ടാം വര്‍ഷ വിരുദ വിദ്യാര്‍ഥിനി റീബ, 11ാം ക്ലാസ് വിദ്യാർഥിനി ഹിബ എന്നിവര്‍ മക്കളാണ്. ഖുറയ്യാത്ത് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സുക്ഷിച്ച മൃതദേഹം ഖുറയ്യാത്തില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.