ആലപ്പുഴ സ്വദേശിനി ദമ്മാമിൽ മരിച്ചു
text_fieldsദമ്മാം: കാൻസർ ബാധയെ തുടർന്ന് ദമ്മാം സെൻട്രൽ ആശുപത്രിയിൽ അത്യാസന്ന നിലയിൽ കഴിഞ്ഞ മലയാളി വനിത മരിച്ചു. ആലപ്പുഴ തിരുവമ്പടി സ്വദേശിനി നെസി സൈനുദ്ദീനാണ് മരിച്ചത്.
രണ്ട് മാസം മുമ്പാണ് ദമ്മാമിൽ ഒരു സ്വദേശിയുടെ വീട്ടില്‍ ജോലിക്കെത്തിയത്. ഒരാഴ്ചക്ക് ശേഷം തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്‌പോണ്‍സറുടെ സഹായത്തോടെ ആശുപത്രിയിലെത്തിയപ്പോഴാണ് സ്തനാർബുദം ബാധിച്ചിട്ടുണ്ടെന്നറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം മൂര്‍ധന്യാവസ്ഥയിലാണെന്ന് വ്യക്തമായി. മരുന്നുകളൊടൊന്നും പ്രതികരിക്കാത്ത അവസ്ഥയിലായതിനാല്‍ വെൻറിലേറ്ററിലായിരുന്നു.
നെസിക്ക് മൂന്ന് മക്കളാണുള്ളത്. ഇതില്‍ ഒരാള്‍ മാനസികാസ്വാസ്ഥ്യമുള്ളയാളാണെത്ര. ഭാര്യ ഉപേക്ഷിച്ചു പോയ ഈ മകന് വിവാഹ പ്രായമായ ഒരു മകളുണ്ട്. പേരക്കുട്ടിയുടെ വിവാഹം നടത്താനുളള വക തേടിയാണ് വാര്‍ധക്യത്തില്‍ ജോലി തേടി പ്രവാസ ഭൂമിയില്‍ എത്തിയത്. ഇവർക്ക് സ്വന്തമായി വീടില്ലായിരുന്നു. നേരത്തെ വിവിധ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.