Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദമ്മാമിൽ മരിച്ച...

ദമ്മാമിൽ മരിച്ച ഇരിങ്ങാലക്കുട സ്വദേശിയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും

text_fields
bookmark_border
ദമ്മാമിൽ മരിച്ച ഇരിങ്ങാലക്കുട സ്വദേശിയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും
cancel

ദമ്മാം: ദമ്മാം അൽമന ആശുപത്രിയിൽ ഹൃദയാഘാതം മൂലം മരിച്ച തൃശൂർ ഇരിങ്ങാലക്കുട കോലാത്തുംപടി ഐക്കരക്കുന്ന് സ്വദേശി സന്തോഷിൻെറ (47) മൃതദേഹം എമിറേറ്റ്സ് വിമാനത്തിൽ ചൊവ്വാഴ്ച രാവിലെ നാട്ടിലെത്തിക്കും. ആഗസ്റ്റ് 18-നാണ് മരിച്ചത്.

പത്ത് വർഷത്തിലധികമായി അൽസാമിൽ കമ്പനി തൊഴിലാളിയാണ്. പരേതനായ എടച്ചാലി രാമകൃഷ്ണ​​​െൻറ മകനാണ് സന്തോഷ്. ഇടത് കൈപത്തി അഞ്ച് വർഷം മുമ്പ് ജോലിക്കിടയിൽ നഷ്ടപ്പെട്ടതിനാൽ പിന്നീട് കമ്പനി സ്റ്റോറിലായിരുന്നു ജോലി.

കെ.എം.സി.സി തൃശൂർ ജില്ല പ്രസിഡൻറ് പി.കെ അബ്ദുൽ റഹിമി​​​െൻറ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയത്. ഭാര്യ മഞ്ജു. മകൻ: ശ്രീനന്ദ് (11). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathgulf newsmalayalam news
News Summary - death- gulf news
Next Story