ബക്കറിെൻറ മൃതദേഹം മജ്മഅയിൽ ഖബറടക്കി
text_fieldsറിയാദ്: ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം ചങ്ങരംകുളം താഴത്തെ പന്താവൂർ സ്വദേശി ചെറുകാട് അബൂബക്കർ എന്ന ബക്കറിെൻറ (52) മൃതദേഹം റിയാദിൽനിന്ന് 230 കിലോമീറ്ററകലെ മജ്മഅയിൽ ഖബറടക്കി. മയമു - റുഖിയ ദമ്പതികളുടെ മകനാണ്. 28 വർഷമായി മജ്മഅയിൽ കഫ്റ്റീരിയ നടത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയിലാണ് ഹൃദയാഘാതമുണ്ടായി മരിച്ചത്. ജോലിചെയ്യുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ മജ്മഅ കിങ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചിരുന്നു.
ഭാര്യ: സുലൈഖ. മക്കൾ: ആദിൽ, സിബില, ഷംസി, ഫായിസ. സഹോദരങ്ങൾ: സ്വാലിഹ്, അലി, ഖദീജ, സുമീറ. ജുമുഅ നമസ്കാരാനന്തരം മജ്മഅ മഖ്ബറയിൽ അടക്കി. എം. സാലി ആലുവ, അബുനാസ് അബൂബക്കർ എന്നിവരുടെ നേതൃത്വത്തിൽ നടപടി പൂർത്തിയാക്കി. കെ.എം.സി.സി വെൽെഫയർ വിങ് ഭാരവാഹി മെഹ്ബൂബ് ചെറിയവളപ്പ് ഇന്ത്യൻ എംബസി നടപടികൾക്കായി സഹകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.