രണ്ട് ആലപ്പുഴ സ്വദേശികൾ റിയാദിൽ മരിച്ചു
text_fieldsറിയാദ്: മലയാളിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ ചാരുംമൂട് സ്വദേശി കണ്ണിലേത്ത് വീട്ടിൽ ദിലീപ് കുമാറിനെയാണ് (48) റിയാദ് മലസിലെ റബുഅ റോഡിലുള്ള താമസസ്ഥലത്ത് കസേരയിൽ ഇരുന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് അറിയുന്നു.
പൊലീസ് എത്തി നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ശുമൈസി മോർച്ചറിയിലേക്ക് മാറ്റി. പിതാവ്: മാധവൻ. മാതാവ്: ജഗദമ്മ. ഭാര്യ: ജൂലി. മകൾ: മീര.
റിയാദ്: ഹൃദയാഘാതംമൂലം ആലപ്പുഴ സ്വദേശി റിയാദിൽ മരിച്ചു. കല്ലിശ്ശേരി പ്രയാർ മൂത്തേടത്ത് കണിപ്പറമ്പിൽ എം. വർഗീസിെൻറ മകൻ മാത്യു വർഗീസാണ് (ജിജി^49) മരിച്ചത്. റിയാദിൽ മെഡിക്കൽ ഷോപ്പ് ജീവനക്കാരനായിരുന്നു. ശനിയാഴ്ച പുലർച്ച നെഞ്ചുവേദനയുണ്ടായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അവിടെവച്ച് മരിക്കുകയുമായിരുന്നു. ഭാര്യ: ഷീജ. മക്കൾ: സ്റ്റെഫി, സ്റ്റിജോ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനായി സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.