ആദ്യ കൺമണിയെയും ഭാര്യയെയും മരണം കവർന്നു: ആശുപത്രിക്കെതിരെ നിയമപോരാട്ടവുമായി പ്രവാസി യുവാവ്
text_fieldsദമ്മാം: ഒരു രാത്രി മുഴുവൻ ഉറങ്ങാതെ സ്വപ്നങ്ങൾ നെയ്ത്് പ്രാർഥനയോടെ സുധീർ കാത്തിരുന്നത് വിഫലമായി. ഏഴു വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിൽ വസന്തങ്ങൾ തീർക്കാൻ എത്തുമെന്ന് കരുതിയ ആദ്യ കൺമണിയുടെ മരണവാർത്തയാണ് നാട്ടിൽനിന്ന് പുലർച്ച ഇൗ പ്രവാസിയെ തേടിയെത്തിയത്. അതി െൻറ ആഘാതത്തിൽനിന്ന് മോചിതനാകും മുമ്പ് പ്രിയതമയും തന്നെ തനിച്ചാക്കി പോയ വാർത്ത കേട്ട് തളർന്നിരിക്കുകയാണ് ദമ്മാമിലെ ഒരു സ്കൂളിൽ ഒാഫിസ് ബോയിയായ സുധീർ.
കൊല്ലം ശാസ്താംകോട്ട വടക്കൻ ൈമനാഗപ്പള്ളി സ്വദേശി ആനൂർ കാവിൽ സുധീറിനാണ് ആദ്യത്തെ കൺമണിയെയും ജീവിതപങ്കാളിയെയും ആശുപത്രിയുടെ അനാസ്ഥയിൽ നഷ്ടപ്പെട്ടത്. കോവിഡ് പ്രതിസന്ധിയിൽ മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ നാട്ടിലേക്ക് പോകാൻപോലും കഴിയാത്ത ദുരിതകാലത്തിനിടയിലേക്കാണ് ഇൗ സങ്കടവും എത്തുന്നത്. ആരോഗ്യ മേഖലയെ കച്ചവടമാക്കുന്നവരുെട അനാസ്ഥയാണ് തെൻറ പ്രിയതമയുടെയും കുഞ്ഞിൻെറയും ജീവൻ കവർന്നതെന്ന് പറയുന്ന സുധീർ നീതി തേടി നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്. നീതി കിട്ടണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിയടക്കം അധികാരികൾക്ക് പരാതി നൽകി കാത്തിരിക്കുകയാണ്. ഏഴുവർഷം മുമ്പാണ് കരുനാഗപ്പള്ളി സ്വദേശിനി നജ്മ സുധീറിെൻറ ജീവിതപങ്കാളിയാകുന്നത്. വർഷങ്ങളുെട കാത്തിരിപ്പിനുശേഷം എട്ടുമാസം മുമ്പാണ് നജ്മ ഗർഭിണിയായത്.
അന്ന് മുതൽ ആദ്യ കൺമണിക്കായി നാളുകളെണ്ണി കാത്തിരിക്കുകയായിരുന്നു ഇരുവരും. ഇൗ മാസം ഏഴിനാണ് ഡോക്ടർ പ്രസവ തീയതിയായി കണക്കാക്കിയിരുന്നത്. എന്നാൽ, ജൂൈല 29ന് വേദന തുടങ്ങിയതിനെ തുടർന്ന് നജ്മയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഏറെ നേരം വേദന സഹിച്ചിട്ടും പ്രസവം നടക്കാത്തതിനാൽ ഒാപറേഷൻ ചെയ്െതങ്കിലും കുട്ടിയെ പുറത്തെടുക്കണമെന്ന് നജ്മയും ബന്ധുക്കളും ആവശ്യപ്പെട്ടിട്ടും ആശുപത്രി അധികൃതർ കൂട്ടാക്കിയില്ലെന്ന് പറയുന്നു. മാത്രവുമല്ല. ഡോക്ടറെ വിളിക്കുകയോ മറ്റ് ചികിത്സ നൽകുകയോ ചെയ്യാതെ ലേബർ റൂമിന് പുറത്താക്കിയത്രേ. എന്നാൽ, പുലർച്ചയോടെ നജ്മയുടെ നില ഗുരുതരമായതോടെ എത്രയും പെെട്ടന്ന് മറ്റൊരാശുപത്രിയിൽ കൊണ്ടുപോകാൻ നിർദേശിച്ചു.
വീട്ടിൽനിന്ന് പണം എത്തിച്ച് ബില്ലുകൾ അടച്ചതിനുശേഷം മാത്രമേ ഗുരുതരാവസ്ഥയിലുള്ള രോഗിയെ പോകാൻ പോലും അനുവദിച്ചുള്ളൂ. ഒടുവിൽ തിരുവനന്തപുരത്തെ എസ്.എ.ടി ആശുപത്രിയിൽ എത്തിച്ച നജ്മ പ്രസവിെച്ചങ്കിലും കുഞ്ഞു മരിച്ചു. 'കോമ' സ്റ്റേജിലായ നജ്മയുടെ ആന്തരികാവയവങ്ങളെല്ലാം തകരാറിലായി. ഒമ്പതു ദിവസം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ നജ്മ കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്. മരുന്ന് മാറി നൽകിയതോ ചികിത്സപ്പിഴവോ ആണ് ഭാര്യയെയും കുഞ്ഞിനെയും നഷ്ടെപ്പടുത്തിയതെന്ന് ഉറച്ചു വിശ്വസിക്കുകയാണ് സുധീർ. കരുനാഗപ്പള്ളി എ.സി.പിക്ക് നൽകിയ പരാതിക്ക് ഒരു പ്രതികരണവും ഇല്ലാതെവന്നതോടെ ആരോഗ്യ മന്ത്രിയെ നേരിട്ട് വിളിക്കുകയും അവർ നൽകിയ ഇ–മെയിൽ വിലാസത്തിൽ പരാതി അയക്കുകയും ചെയ്തു. ഒപ്പം മനുഷ്യാവകാശ കമീഷനും വനിത കമീഷനും ഇന്ത്യൻ എംബസിക്കുമൊക്കെ പരാതി നൽകിയിരിക്കുകയാണ്. പൊലീസ് അന്വേഷണത്തിെൻറ പുേരാഗതി ദമ്മാമിൽ ഇരുന്ന് നാട്ടിൽ വിളിച്ച് നിരന്തരം അന്വേഷിച്ചുവരുകയാണ് സുധീർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.