ഹൃദയാഘാതം: അൽഖർജിൽ പാറശാല സ്വദേശി മരിച്ചു
text_fieldsറിയാദ്: ഹൃദയാഘാതത്തെ തുടർന്ന് അൽഖർജിൽ മലയാളി നിര്യാതനായി. തിരുവനന്തപുരം പാറശാല സ്വദേശി മുത്തുപിള്ള കുമാറാണ് (35) അൽഖർജിന് സമീപം ഹുത്തയിലെ താമസസ്ഥലത്ത് മരിച്ചത്. രാത്രി സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്നതായിരുന്നു. രാത്രി ഉറക്കത്തിൽ അന്ത്യം സംഭവിക്കുകയായിരുന്നു.
കേളി കലാ സംസ്കാരിക വേദിയുടെ അൽഖർജ് ഏരിയ സൂഖ് യൂനിറ്റ് എക്സിക്യൂട്ടിവ് അംഗമായിരുന്ന കുമാർ കഴിഞ്ഞ അഞ്ച് വർഷമായി ഹുത്തയിൽ നിർമാണ രംഗത്ത് തൊഴിൽ ചെയ്യുകയായിരുന്നു. എട്ടു മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി തിരിച്ചെത്തിയത്. പാറശ്ശാല എം.ആർ. ഭവനിൽ മുത്തുപിള്ള, രാജം ദമ്പതികളുടെ മകനാണ്. ഭാര്യ: വിജില. മക്കൾ: അഭി (ഒമ്പത്), അഖില (അഞ്ച്). സഹോദരൻ അജി ജിദ്ദയിൽ ജോലിചെയ്യുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ കേളി അൽഖർജ് ജീവകാരുണ്യവിഭാഗം കൺവീനർ നാസർ പൊന്നാനി, ഏരിയ ട്രഷറർ ലിപിൻ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.