കോവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു
text_fieldsറിയാദ്: കോവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു. കണ്ണൂർ നിർമലഗിരി മളന്നൂർ സ്വദേശി ചെറുവാലത്ത് ലക്ഷ്മണനാണ് (62) റിയാദിലെ സനദ് ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി മരിച്ചത്. പരേതനായ കുഞ്ഞിരാമൻ മറ്റംകോട്ടും മാധവി ചെറുവള്ളത്തുമാണ് മാതാപിതാക്കൾ. ഭാര്യ: ശ്യാമള ലക്ഷ്മണൻ. മക്കൾ: ഷാലിഷ് ലക്ഷ്മണൻ, ശ്യാമിലി ലക്ഷ്മണൻ.
മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ശബീർ കളത്തിൽ, ജാഫർ ഹുദവി, ഹാഷിം കോട്ടക്കൽ എന്നിവർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.