Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊല്ലം സ്വദേശി...

കൊല്ലം സ്വദേശി ദമ്മാമിലെ ആശുപത്രിയിൽ മരിച്ചു

text_fields
bookmark_border
കൊല്ലം സ്വദേശി ദമ്മാമിലെ ആശുപത്രിയിൽ മരിച്ചു
cancel

ദമ്മാം: ഒരാഴ്​ചയിലധികമായി ആന്തരികാവയങ്ങൾ തകരാറിലായി​ അഖ്‌റബിയ കിങ്​ ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം കുരീപ്പള്ളി സ്വദേശി സഫീർ സലീം (24) മരിച്ചു. മൂന്ന്​ വർഷമായി​ ദമ്മാമിലെ സ്വദേശി കുടുംബത്തിൽ ഹൗസ്‌ ഡ്രൈവറായിരുന്നു. ജോലിക്കിടയിൽ പെ​െട്ടന്നുണ്ടായ അസ്വസ്​ ഥതകളെത്തുടർന്നാണ്​ സഫീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. കരൾ, വൃക്ക, ഹൃദയം തുടങ്ങിയവക്ക്​ തകരാറുണ്ടായിരുന്നു.

സഫീറിനെ പരിചരിക്കാനും രോഗവിവരങ്ങൾ അന്വേഷിക്കാനും ചികിത്സയുടെ പുരോഗതി അറിയാനുമൊക്കെ സ്​പോൺസറും കുടുംബവും ആശുപത്രിയിൽ തന്നെ ഒപ്പമുണ്ടായിരുന്നു. സഫീറി​​െൻറ അപ്രതീക്ഷിത മരണം ആ കുടുംബത്തെ ഉലച്ച അനുഭവം അവിടെയുള്ള മലയാളികളെപ്പോലും കണ്ണീരിലാക്കി. അവൻ ഞങ്ങൾക്ക്​ ജോലിക്കാരനായിരുന്നില്ലെന്നും സ്വന്തം സഹോദരനെപ്പോലെയായിരുന്നു എന്നും സ്​പോൺസറുടെ കുടുംബത്തിലെ ഒരംഗം പറഞ്ഞു.

നിർധന കുടുംബത്തിലെ ഏക ആശ്രയമായിരുന്നു സഫീർ. രോഗികളായ മാതാപിതാക്കളും വിവാഹമോചിതയായ സഹോദരിയും വാടക വീട്ടിലാണ് താമസം. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ചാർട്ടർ വിമാനത്തിൽ നാട്ടിൽ അയക്കാൻ ശ്രമിക്കുന്നതിനിടയിലാണ് രോഗം മൂർച്​ഛിച്ചത്​. തുടർന്നാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. സഫീറി​​െൻറ മൃതദേഹം ​തുഖ്ബ മഖ്​ബറയിൽ ഖബറടക്കി.

​െഎ.സി.എഫ്​ നേതാക്കളായ നിസാർ കാട്ടിൽ, ബഷീര്‍ ഉള്ളണം, റസാഖ് താനൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയത്. മയ്യിത്ത് നിസ്കാരത്തിനും അനന്തരകർമങ്ങൾക്കും സുബൈർ സഖാഫി സലീം പാലച്ചിറ, സമദ് മുസ്​ലിയാർ, ഹാരിസ് ജൗഹരി, അബ്​ദുറഹീം മളാഹിരി, ഷൈജു, നൗഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സലീമി​​െൻറ നിർധന കുടുംബത്തെ സഹായിക്കുന്നതിന് എസ്​.വൈ.എസ്​ സാന്ത്വനം സ്‌കീമിൽ ഉൾപ്പെടുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് നിസാർ കാട്ടിൽ, ബശീർ ഉള്ളണം എന്നിവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudideath news
News Summary - death news
Next Story