ശൈഖ് തഹ് നൂൻന്റെ നിര്യാണം; സൽമാൻ രാജാവും കിരീടാവകാശിയും അനുശോചനം രേഖപ്പെടുത്തി
text_fieldsശൈഖ് തഹ് നൂൻ ബിൻ മുഹമ്മദ് ആൽ നഹ്യാൻ
ജിദ്ദ: യു.എ.ഇ രാജകുടുംബാംഗം ശൈഖ് തഹ് നൂൻ ബിൻ മുഹമ്മദ് ആൽ നഹ്യാന്റെ നിര്യാണത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും അനുശോചനം രേഖപ്പെടുത്തി. അൽ ഐനിലെ അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയായിരുന്ന ശൈഖ് തഹ്നൂൻ ബുധനാഴ്ചയാണ് അന്തരിച്ചത്. യു.എ.ഇ യിൽ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട് .യു.എ.ഇ യിലെ സുപ്രധാന ഉദ്യോഗസ്ഥന്റെ മരണത്തിൽ സൗദിയുടെ അഗാധമായ അനുശോചനം യു.എ.ഇ ഭരണാധികാരിക്ക് പ്രത്യേക സന്ദേശത്തിലൂടെ നൽകിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.