Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി അറേബ്യയിൽ...

സൗദി അറേബ്യയിൽ മരണനിരക്കും രോഗവ്യാപന തോതും കുറഞ്ഞു

text_fields
bookmark_border
സൗദി അറേബ്യയിൽ മരണനിരക്കും രോഗവ്യാപന തോതും കുറഞ്ഞു
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ വ്യാപനത്തി​​െൻറ തോതും മരണനിരക്കും വളരെയധികം കുറഞ്ഞു. എന്നാൽ രോഗമുക്തി നിരക്ക്​ ഉയരുകയും ചെയ്​തു. തിങ്കളാഴ്​ച 27 പേർ മരിക്കുകയും1993 പേർക്ക്​ പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്​തപ്പോൾ 2613 പേരാണ്​ സുഖം പ്രാപിച്ചത്​. ആകെ മരണ സംഖ്യ 2760ഉം രോഗബാധിതരുടെ എണ്ണം 26,8934ഉം ആയപ്പോൾ രോഗമുക്തരുടെ എണ്ണം 22,2936 ആയി ഉയർന്നു. രാജ്യത്തെ രോഗമുക്തിനിരക്ക്​ 82.9 ശതമാനമായി ഉയർന്നു. 

43,238 പേരാണ്​ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്​. ഇതിൽ 2,126 പേരുടെ ആരോഗ്യനില ഗുരുതരമാണ്​. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്​. റിയാദ്​ 14, ജിദ്ദ 3, മക്ക 1, ദമ്മാം 1,  ഹുഫൂഫ്​ 2, ത്വാഇഫ്​ 1, ഖത്വീഫ്​ 1, ഖോബാർ 1, മുബറസ്​ 1, ഹാഇൽ 2 എന്നിവിടങ്ങളിലാണ് തിങ്കളാഴ്​ച​ മരണം സംഭവിച്ചത്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,793 കോവിഡ്​  ടെസ്​റ്റുകൾ നടന്നപ്പോൾ രാജ്യത്താകെ ഇതുവരെ നടന്ന ടെസ്​റ്റുകളുടെ എണ്ണം 31,10,749 ആയി. രാജ്യത്തെ ചെറുതും വലുതുമായ 203 പട്ടണങ്ങളാണ്​​ രോഗത്തി​​െൻറ  പിടിയിലായത്​. 

കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫാണ്​​​​ പുതിയ രോഗികളുടെ എണ്ണത്തിൽ മുന്നിൽ (194). രണ്ടാം സ്ഥാനത്ത്​ 186 രോഗികളുമായി ത്വാഇഫും മൂന്നാം സ്ഥാനത്ത്​ 106 രോഗികളുമായി റിയാദും ഉണ്ട്​. മരണനിരക്കിൽ ഒന്നാം സ്ഥാനത്തുള്ള റിയാദിൽ ആകെ മരണ സംഖ്യ 782 ആയി. ജിദ്ദയിൽ 650ഉം മക്കയിൽ 518ഉം ആളുകൾ മരിച്ചു​.

മരണം; പ്രദേശം തിരിച്ച​ുള്ള കണക്ക്​:

റിയാദ്​ 782, ജിദ്ദ 650, മക്ക 518, മദീന 112, ദമ്മാം 92, ഹുഫൂഫ്​ 99, ത്വാഇഫ്​ 81, തബൂക്ക്​ 46, ബുറൈദ 36, ജീസാൻ 24, അറാർ 23, ഖത്വീഫ് 23​, മുബറസ്​ 21, ഹഫർ  അൽബാത്വിൻ 24, ഹാഇൽ 20, വാദി ദവാസിർ 17, അൽഖുവയ്യ 14, ഖോബാർ 13, ​ബെയ്​ഷ്​ 12, ഖർജ്​ 13, സബ്​യ 11, അൽബാഹ 10, അബഹ 9, സകാക 8, ഖമീസ്​  മുശൈത്ത്​​ 7​, ബീഷ​ 7, മഹായിൽ 7, ജുബൈൽ 7, അബൂഅരീഷ്​ 6, 

അയൂൺ 5, ഹുറൈംല 5, ഉനൈസ 5, അൽമജാരിദ 4, നാരിയ 3, ഖുൻഫുദ 3, അഹദ്​ റുഫൈദ 3, നജ്​റാൻ  3, സുലയിൽ 3, ശഖ്​റ 3, യാംബു 2, അൽമദ്ദ 2, അൽബദാഇ 2, ദഹ്​റാൻ 2, ഖുറായത്​ 2, അൽറസ്​ 2, അൽഅർദ 2, മുസാഹ്​മിയ 2, ഹുത്ത സുദൈർ 2, റിജാൽ അൽമ 2,  റഫ്​ഹ 1, സുൽഫി 1, ദുർമ 1, അൽനമാസ്​ 1, ഹുത്ത ബനീ തമീം 1, താദിഖ്​ 1, മൻദഖ്​ 1, അൽദായർ 1.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsmalayalam newscovid death
News Summary - death rate and covid spreading in saudi arabia reduced -gulf news
Next Story