Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമട്ടാഞ്ചേരി സ്വദേശി...

മട്ടാഞ്ചേരി സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
മട്ടാഞ്ചേരി സ്വദേശി റിയാദിൽ നിര്യാതനായി
cancel
camera_alt??????? (44)

റിയാദ്: ഹൃദയാഘാതം മൂലം മലയാളി യുവാവ്​ റിയാദിൽ മരിച്ചു. കൊച്ചി മട്ടാഞ്ചേരി സ്വദേശി കുട്ടംപറമ്പില്‍ ബാവയുടെ മകന്‍ റിയാസ് (44) ആണ്​ റിയാദിലെ എക്സിറ്റ് ആറില്‍ വെള്ളിയാഴ്​ച വൈകീട്ട്​ 6.30ഒാടെ മരിച്ചത്​. താമസ സ്ഥലത്ത് സുഹൃത്തുക്കള്‍ വന്ന് നോക്കിയപ്പോള്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഉടനെ പൊലീസിനെയും റെഡ് ക്രെസൻറിനെയും വിവരം അറിയിക്കുകയും അവര്‍ എത്തി പരിശോധിക്കുകയും ചെയ്തപ്പോഴാണ് രണ്ടു മണിക്കൂര്‍ മുമ്പ്​ മരണം സംഭവിച്ചതായി മനസിലായത്​.

അഞ്ചു വര്‍ഷമായി എക്​സിറ്റ്​ ആറിലെ സ്​റ്റാര്‍ ഹോട്ടലിൽ ജീവനക്കാരാണ്. പിതാവ്: ബാവ, മാതാവ്: നബീസു. ഭാര്യ: നസീറ. മക്കൾ: ഫിറോസ്, ഫാരിസ്, ഫർസാന. മരുമകൻ:  നസീബ്. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിന്​ വേണ്ടിയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സുഹൃത്തുക്കളായ ജിബിന്‍ സമദ്, ഹാഷിഖ് നാസര്‍, മുന്‍സീര്‍ വള്ളികുന്നം, നിഹാസ് പാനൂര്‍, അബ്​ദുല്‍ മജീദ്‌ പൂളക്കാടി എന്നിവരെ സഹായിക്കുന്നതിന് റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തിൽ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല  വെൽഫെയർ വിങ്​ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi deathobituary
News Summary - death in saudi-gulf news
Next Story