Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2019 2:28 PM GMT Updated On
date_range 27 Sep 2019 5:27 PM GMTഭിന്നശേഷി സംഘത്തിൽ ഉംറ നിർവഹിക്കാനെത്തിയ യുവാവ് മക്കയിൽ മരിച്ചു
text_fieldsbookmark_border
ജിദ്ദ: ഭിന്നശേഷിക്കാരുടെ സംഘത്തിൽ ഉംറ നിർവഹിക്കാനെത്തിയ യുവാവ് മക്കയിൽ നിര്യാതനായി. മലപ്പുറം പൂക്കോട്ടൂർ പിലാക്കൽ സ്വദേശി പരി അബ്ദുൽ ജലീലാണ് (39) വെള്ളിയാഴ്ച വൈകീട്ട് മരിച്ചത്. ന്യുമോണിയ ബാധയെ തുടർന്നാണ് മരണമെന ്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഇദ്ദേഹത്തിെൻറ സഹോദരൻ കൂടെ വന്നിരുന്നു. വ്യാഴാഴ്ച പുർച്ചയാണ് 48 ഭിന്നശേഷിക്കാർ ഉംറ നിർവഹിക്കാൻ എത്തിയത്. സംഘം വ്യാഴാഴ്ച രാത്രി ഉംറ നിർവഹിച്ചെങ്കിലും അവശത കാരണം അബ്ദുൽ ജലീലിന് കർമം നിർവഹിക്കാനായിരുന്നില്ല.
പരേതനായ പരി ഉണ്ണീെൻറയും മാളിയേക്കൽ സുബൈദയുടെയും മകനാണ്. സിറാജുദ്ദീൻ സഹോദരനും ശാക്കിറ സഹോദരിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story