Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅബ്ദുൽ റഷീദിൻെറ...

അബ്ദുൽ റഷീദിൻെറ മൃതദേഹം വെള്ളിയാഴ്ച നാട്ടിൽ ഖബറടക്കും

text_fields
bookmark_border
അബ്ദുൽ റഷീദിൻെറ മൃതദേഹം വെള്ളിയാഴ്ച നാട്ടിൽ ഖബറടക്കും
cancel

ഖമീസ് മുഷൈത്ത്: ഖമീസിൽ ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം പാതായിക്കര കുട്ടിപാറയിലെ മാലമ്പി ഹംസയുടെ മകൻ അബ്ദുൽ റ ഷീദി​െൻറ (46) മൃതദേഹം വെള്ളിയാഴ്ച നാട്ടിൽ ഖബറടക്കും. കഴിഞ്ഞ ശനിയാഴ്ചയാണ് നെഞ്ച് വേദനയെ തുടർന്ന് അബ്ദുൽ റഷീദ് മരിച്ചത്. വ്യാഴാഴ്ച അവാശി പള്ളിയിൽ ജനാസ നമസ്ക്കാരത്തിന് ശേഷം അബഹ എയർപോർട്ടിൽ നിന്നും മൃതദേഹം സൗദി എയർലൈൻസിൽ റിയാദ് വഴി കോഴിക്കോേട്ടക്ക് കൊണ്ടുപോയി.

മൃതദേഹം പാതായിക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിക്കുമെന്ന് അബ്ദുൽ റഷീദി​െൻറ അയൽവാസിയും സുഹൃത്തുമായ സാബു പെരിന്തൽമണ്ണ പറഞ്ഞു. ആദ്യമായാണ് അസീറിൽ രണ്ട് ദിവസം കൊണ്ട് മൃതദേഹത്തി​െൻറ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനായതെന്ന് അസീർ പ്രവാസി സംഘം റിലീഫ് ടീം അംഗം സലീം കൽപറ്റ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death
News Summary - death
Next Story