ലിഫ്റ്റ് അപകടം: മധുവിെൻറ മൃതദേഹം നാട്ടിൽ കൊണ്ടുേപായി
text_fieldsറിയാദ്: ലിഫ്റ്റ് നന്നാക്കുന്നതിനിടയിൽ അപകടമുണ്ടായി ഇൗ മാസം 12ന് റിയാദിൽ മരിച്ച പാലക്കാട് പൊൻപ്ര സ്വദേശി പ റയൻകുന്നത്ത് പി.കെ മധുവിെൻറ (30) മൃതദേഹം നാട്ടിൽ കൊണ്ടുപോയി. വ്യാഴാഴ്ച വൈകീട്ട് റിയാദിൽ നിന്ന് ഒമാൻ എയർവേ യ്സ് വിമാനത്തിൽ കൊണ്ടുപോയ മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ മൂന്നിന് കോഴിക്കോെട്ടത്തും.
ലെക്സസ് വാഹനങ്ങളുടെ സൗദി അറേബ്യയിലെ അംഗീകൃത ഡീലറായ അബ്ദുല്ലത്തീഫ് ജമീൽ കമ്പനിയുടെ റിയാദ് എക്സിറ്റ് ആറിലെ ഷോറൂം ബിൽഡിങ്ങിലുണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചത്. ഇവിടുത്തെ ലിഫ്റ്റുകളുടെയും എസ്കലേറ്ററുകളുടെയും മെയിൻറനൻസ് കരാറെടുത്ത കമ്പനിയിലെ ടെക്നീഷ്യനായിരുന്നു മധു. 12ന് വൈകീട്ട് അേഞ്ചാടെ ലിഫ്റ്റ് നന്നാക്കാൻ ഷോറൂമിലെത്തിയ യുവാവിനെ പിറ്റേന്നും കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കെട്ടിടത്തിെൻറ ഏറ്റവും തഴെ ലിഫ്റ്റിെൻറ വെല്ലിൽ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. ലിഫ്റ്റിൽ തലയിടിച്ചോ മറ്റോ ആകണം അപകടമെന്ന് കരുതുന്നു. തലയിൽ മാത്രമാണ് പരിക്കേറ്റതത്രെ.
പൊലീസും ഫയർഫോഴ്സുമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിൽ അയക്കാൻ കെ.എം.സി.സി പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, റഫീഖ് മഞ്ചേരി, മാമുക്കോയ തറമേൽ, ഫാറൂഖ് വള്ളിക്കുന്ന്, സലീം കൊണ്ടോട്ടി, സുലൈമാൻ ലക്കിടി എന്നിവരാണ് രംഗത്തുണ്ടായിരുന്നത്. റിയാദിൽ ആറ് വർഷമായി ജോലി ചെയ്തിരുന്ന മധു അവിവാഹിതനാണ്. പരേതനായ ശ്രീധരനാണ് പിതാവ്. അമ്മ: ദേവകി. സഹോദരി: പ്രിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.