Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ലെ​വി ഇ​ള​വ്...

സൗദിയിൽ ലെ​വി ഇ​ള​വ് നീ​ട്ടാ​നു​ള്ള തീ​രു​മാ​നം; വ്യവസായ രംഗത്ത്​ മത്സരശേഷി വർധിപ്പിക്കും, തൊഴിലവസരങ്ങൾ കൂട്ടും

text_fields
bookmark_border
ബ​ന്ദ​ർ അ​ൽ ഖു​റൈ​ഫ്​
cancel
camera_alt

സൗ​ദി വ്യ​വ​സാ​യ, ധാ​തു​വി​ഭ​വ മ​ന്ത്രി ബ​ന്ദ​ർ അ​ൽ ഖു​റൈ​ഫ്​

റി​യാ​ദ്​: രാ​ജ്യ​ത്തെ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ ലെ​വി ഇ​ള​വ്​ 2025 ഡി​സം​ബ​ർ 31 വ​രെ നീ​ട്ടാ​നു​ള്ള സൗ​ദി മ​ന്ത്രി​സ​ഭ​യു​ടെ തീ​രു​മാ​നം വ്യ​വ​സാ​യ മേ​ഖ​ല​ക്ക്​ ഭ​ര​ണ​കൂ​ട​ത്തി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന പി​ന്തു​ണ​യു​ടെ തു​ട​ർ​ച്ച​യാ​ണെ​ന്നും അ​ത്​ വ​ലി​യ ഉ​ണ​ർ​വ്​ ന​ൽ​കു​മെ​ന്നും​ വ്യ​വ​സാ​യ, ധാ​തു​വി​ഭ​വ മ​ന്ത്രി ബ​ന്ദ​ർ അ​ൽ ഖു​റൈ​ഫ്​ പ​റ​ഞ്ഞു.

‘വി​ഷ​ൻ 2030’ ല​ക്ഷ്യ​ങ്ങ​ൾ​ക്ക്​ അ​നു​സൃ​ത​മാ​യി രാ​ജ്യ​ത്തി​​ന്റെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ വ്യ​വ​സാ​യ​മേ​ഖ​ല​ക്ക്​ പ്ര​ധാ​ന പ​ങ്കാ​ണു​ള്ള​ത്. അ​തു​കൊ​ണ്ടു ത​ന്നെ ഭ​ര​ണ​കൂ​ട​ത്തി​​ന്റെ നി​ര​ന്ത​ര ശ്ര​ദ്ധ ഈ ​മേ​ഖ​ല​യി​ലു​ണ്ട്.

ലെ​വി ഇ​ള​വ്​ നീ​ട്ടാ​നു​ള്ള തീ​രു​മാ​നം ആ​ഗോ​ള ത​ല​ത്തി​ൽ സൗ​ദി വ്യ​വ​സാ​യ​ത്തി​​ന്റെ മ​ത്സ​ര​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നും വ​ലി​യ തോ​തി​ൽ സ​ഹാ​യി​ക്കും. സൗ​ദി​യു​ടെ എ​ണ്ണ​യി​ത​ര ക​യ​റ്റു​മ​തി കൂ​ടു​ത​ൽ ആ​ഗോ​ള വി​പ​ണി​ക​ളി​ലേ​ക്ക്​ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഇ​ത്​ ഉ​ത്തേ​ജ​നം ന​ൽ​കു​മെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

2019ലാ​ണ്​ ഇ​ത്ത​ര​ത്തി​ൽ ലെ​വി ഇ​ള​വ്​ ന​ൽ​കാ​ൻ തു​ട​ങ്ങി​യ​ത്. അ​ന്ന്​ മു​ത​ൽ ഈ ​വ​ർ​ഷം ഏ​പ്രി​ൽ ഒ​ടു​വി​ൽ വ​രെ വ്യ​വ​സാ​യ മേ​ഖ​ല ഗ​ണ്യ​മാ​യ വ​ള​ർ​ച്ച കൈ​വ​രി​ച്ചു. വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണം 8,822 ഫാ​ക്ട​റി​ക​ളി​ൽ​നി​ന്ന് 11,868 ആ​യി വ​ർ​ധി​ച്ചു. തൊ​ഴി​ൽ വ​ള​ർ​ച്ച 57 ശ​ത​മാ​ന​മാ​ണ്​ വ​ർ​ധി​ച്ച​ത്.

തൊ​ഴി​ലു​ക​ളി​ലെ സ്വ​ദേ​ശി​വ​ത്​​ക​ര​ണം 32 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. വ്യ​വ​സാ​യി​ക, ധാ​തു​സ​മ്പ​ത്ത് മേ​ഖ​ല​ക്ക്​​ ഭ​ര​ണ​കൂ​ട​ത്തി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന വ​ലി​യ പി​ന്തു​ണ കൊ​ണ്ടാ​ണ്​ ഈ ​നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​നാ​യ​ത്. ലെ​വി ഇ​ള​വ്​ രാ​ജ്യം വ​ഹി​ക്കാ​ൻ തു​ട​ങ്ങി​യ​തി​നു​ശേ​ഷം വ്യ​വ​സാ​യ മേ​ഖ​ല നി​ര​വ​ധി നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ചി​ട്ടു​ണ്ട്.

വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ മൊ​ത്തം നി​ക്ഷേ​പ​ത്തി​​ന്റെ മൂ​ല്യം 2019ലെ 992 ​ശ​ത​കോ​ടി റി​യാ​ലി​ൽ​നി​ന്ന് 55 ശ​ത​മാ​നം വ​ർ​ധി​ച്ച് 2023 അ​വ​സാ​ന​ത്തോ​ടെ 1.542 ല​ക്ഷം കോ​ടി റി​യാ​ലാ​യി വ​ർ​ധി​ച്ചു. എ​ണ്ണ​യി​ത​ര ക​യ​റ്റു​മ​തി​യി​ൽ 12 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി.

2019 മു​ത​ൽ 2023 അ​വ​സാ​നം വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഇ​ള​വി​​ന്റെ പ്ര​യോ​ജ​നം നേ​ടി​യ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണം 8000 ത്തി​ല​ധി​ക​മാ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ലെ​വി ഇ​ള​വ്​ നീ​ട്ടാ​നു​ള്ള തീ​രു​മാ​നം വ്യ​വ​സാ​യി​ക മേ​ഖ​ല​യു​ടെ തു​ട​ർ​ച്ച​യാ​യ വ​ള​ർ​ച്ച​യെ പ്രോ​ത്സാ​ഹി​പ്പി​ക്കും.

കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കും. പ്രാ​ദേ​ശി​ക ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കും, കൂ​ടു​ത​ൽ നി​ക്ഷേ​പ​ങ്ങ​ൾ ആ​ക​ർ​ഷി​ക്കും. നാ​ലാം വ്യ​വ​സാ​യി​ക വി​പ്ല​വ​ത്തി​​ന്റെ ഓ​ട്ടോ​മേ​ഷ​ൻ, സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ തു​ട​ങ്ങി​യ ആ​ധു​നി​ക ബി​സി​ന​സ് മോ​ഡ​ലു​ക​ൾ സ്വീ​ക​രി​ക്കാ​ൻ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളെ സ​ഹാ​യി​ക്കും.

വ​രും കാ​ല​യ​ള​വി​ൽ വ്യ​വ​സാ​യ മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച ഉ​റ​പ്പാ​ക്കാ​ൻ മ​ന്ത്രാ​ല​യം വ​ലി​യ താ​ൽ​പ​ര്യ​മാ​ണ്​ കാ​ണി​ക്കു​ന്ന​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ മ​ത്സ​രി​ക്കാ​നു​ള്ള ദേ​ശീ​യ വ്യ​വ​സാ​യ​ങ്ങ​ളു​ടെ ക​ഴി​വ് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും നി​ക്ഷേ​പ​ത്തി​നും ന​വീ​ക​ര​ണ​ത്തി​നും അ​നു​യോ​ജ്യ​മാ​യ അ​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യി മ​ന്ത്രാ​ല​യം സ​ഹ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ അ​ടി​സ്ഥാ​ന തൂ​ണു​ക​ളി​ലൊ​ന്നാ​യി വ്യ​വ​സാ​യി​ക മേ​ഖ​ല​യു​ടെ സ്ഥാ​നം ഉ​റ​പ്പി​ക്കു​ന്ന​തി​ന് ഇ​ത് സം​ഭാ​വ​ന ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ ലെ​വി ഇ​ള​വ്​ 2025 ഡി​സം​ബ​ർ 31 വ​രെ നീ​ട്ടാ​നു​ള്ള തീ​രു​മാ​ന​ത്തി​ന്​ സ​ൽ​മാ​ൻ രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും മ​ന്ത്രി ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Levy TaxIndustrial SectorSaudi Arabia News
News Summary - Decision to extend levy exemption- Competitiveness in industry will be increased and employment opportunities will be increased
Next Story