Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ കൂടുതൽ ജോലികൾ...

സൗദിയിൽ കൂടുതൽ ജോലികൾ സ്വദേശിവത്​കരിക്കാൻ തീരുമാനം

text_fields
bookmark_border

ജിദ്ദ: സൗദിയിൽ മാർക്കറ്റിങ്​, ഓഫീസ്​ സെക്രട്ടറി, വിവർത്തനം, സ്റ്റോർ കീപ്പർ, ഡാറ്റാ എൻട്രി ​ജോലികൾ സ്വദേശിവത്​കരിക്കാൻ തീരുമാനം. ഞായറാഴ്​ചയാണ്​ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്​മ്മദ്​ ബിൻ സുലൈമാൻ അൽറാജിഹ്​ മാർക്കറ്റിങ്​, ഓഫീസ് അഡ്​മിനിസ്​​ട്രേറ്റീവ്​ സപ്പോർട്ട്​ ജോലികൾ സ്വദേശിവത്​കരിക്കാനുള്ള​ തീരുമാനം പുറപ്പെടുവിച്ചത്​.

സ്വദേശികളായ പുരുഷന്മാർക്കും സ്​ത്രീകൾക്കും അനുയോജ്യമായ തൊഴിലവസരങ്ങൾ ഒരുക്കുന്നതിനും തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമാണിത്​​. തീരുമാനം രാജ്യത്തെ എല്ലാ മേഖലകളിലും ബാധകമാകും.

മാർക്കറ്റിങ്​ ജോലികളിൽ അഞ്ചോ അതിൽ കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ 30 ശതമാനം മാർക്കറ്റിങ്​ ജോലികൾ സ്വദേശിവത്​കരിക്കാനാണ്​​ തീരുമാനം. ഇങ്ങനെ നിയോഗിക്കുന്ന സ്വദേശികളുടെ മിനിമം വേതനം 5,500 റിയാലായിരിക്കണമെന്നും തീരുമാനത്തിലുണ്ട്​. 12,000 ലധികം സ്വദേശികൾക്ക്​ തൊഴിൽ ലഭ്യമാക്കാനാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​.

ഓഫീസ്​ സെക്രട്ടറി, വിവർത്തനം, സ്റ്റോർ കീപ്പർ, ഡാറ്റാ എൻട്രി ​ജോലികളിൽ 20,000ത്തിലധികം ജോലികളാണ്​ ലക്ഷ്യമിടുന്നത്​. വിവർത്തനം, സ്​റ്റോർകീപ്പർ ജോലികളിൽ മിനിമം വേതനം 5000 റിയാലായിരിക്കണമെന്ന്​ തീരുമാനത്തിലുണ്ട്​. 2022 മെയ്​ എട്ടിന്​ തീരുമാനങ്ങൾ ​പ്രാബല്യത്തിൽ വരും. സ്ഥാപനങ്ങൾക്ക്​ തീരുമാനങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ ഉറപ്പുവരുത്താനും നടപ്പിലാക്കുന്നതിനും ഗൈഡ്​ലൈൻ പുറത്തിറക്കിയിട്ടുണ്ടെന്നും മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NationalizationrepatriateSaudi Arabia
News Summary - Decision to repatriate more jobs in Saudi
Next Story