മാനുകളെയും മലയാടുകളെയും അൽസൗദ മലനിരകളിൽ തുറന്നുവിട്ടു
text_fieldsജിദ്ദ: വംശനാശഭീഷണി നേരിടുന്ന 10 മാനുകളെയും നാല് മലയാടുകളെയും അബഹയിലെ അൽസൗദ മലനിരകളിലെ ആവാസവ്യവസ്ഥയിൽ തുറന്നുവിട്ടു. ദേശീയ വന്യജീവി സംരക്ഷണ വകുപ്പും അൽസൗദ വികസന കമ്പനിയും സഹകരിച്ചാണ് ഇത്രയും മൃഗങ്ങളെ സംരക്ഷിതപ്രദേശത്ത് വിട്ടയച്ചത്.
കിങ് അബ്ദുൽ അസീസ് ദേശീയോദ്യാനത്തിൽ ഒരു കാലയളവ് ഈ മൃഗങ്ങളെ താമസിപ്പിച്ച് പ്രദേശത്തിന്റെ സ്വഭാവവുമായി പൊരുത്തപ്പെട്ട ശേഷമാണിത്. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ എണ്ണം വർധിപ്പിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും രാജ്യത്തെ ജൈവവൈവിധ്യം സമ്പുഷ്ടമാക്കുന്നതിനുമുള്ള കേന്ദ്രത്തിന്റെ പദ്ധതിയുടെ ഭാഗമാണ്.
സസ്യജാലങ്ങൾ വികസിപ്പിക്കുക, ജീവജാലങ്ങളെ പുനരധിവസിപ്പിക്കുക, ആവാസവ്യവസ്ഥയെ സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുക, പ്രദേശത്ത് ജൈവവൈവിധ്യം പുനഃസ്ഥാപിക്കുകയും ചെയ്യുക എന്നീ ലക്ഷ്യത്തോടെയാണ്. വികസന പദ്ധതി നടപ്പാക്കാൻ അൽസൗദ മേഖലയിലെ പരിസ്ഥിതി സംരംഭങ്ങളിൽ ഒന്നാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.