Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറഹീം കേസിൽ അപവാദ...

റഹീം കേസിൽ അപവാദ പ്രചാരണം; യൂസഫ് കാക്കഞ്ചേരി പൊലീസിൽ പരാതി നൽകി

text_fields
bookmark_border
Abdul Rahim Case - Yusuf Kakkanchery
cancel
camera_alt

അബ്​ദുൽ റഹീം, യൂസഫ് കാക്കഞ്ചേരി

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്​ദുൽ റഹീമി​െൻറ വധശിക്ഷ റദ്ദ് ചെയ്യുന്നതിനായി സമാഹരിച്ച ദിയ ധനവുമായി ബന്ധപ്പെട്ട്​ അപവാദങ്ങൾ പ്രചരിപ്പിച്ച കോഴിക്കോട് സ്വദേശിക്കെതിരെ റിയാദിലെ ഇന്ത്യൻ എംബസി മുൻ ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. റഹീം കേസുമായി ബന്ധപ്പെട്ട നടപടികളിൽ കഴിഞ്ഞ 18 വർഷം ഇന്ത്യൻ എംബസി പ്രതിനിധിയായി ഇ​ടപെട്ടിരുന്ന ഉദ്യോഗസ്​ഥനാണ്​ യൂസഫ് കാക്കഞ്ചേരി. ഔദ്യോഗിക കാലാവധി പൂർത്തിയായതോടെ കഴിഞ്ഞ മാസം നാട്ടിലേക്ക് മടങ്ങിയിരുന്നു അദ്ദേഹം.

കോഴിക്കോ​ട്ടെ പ്രമുഖ വാഹന ഷോറൂമിൽ നിന്ന് കാർ വാങ്ങുന്നതി​െൻറ ചിത്രം പകർത്തി തെറ്റിദ്ധരിപ്പിക്കും വിധം കാപ്​ഷനുകൾ കൊടുത്ത്​ വാട്സ്ആപ് വഴി പ്രചരിപ്പിക്കുകയും ദിയാധനത്തിനായി പിരിച്ച തുകയിൽ നിന്നാണ്​ ഇതെല്ലാമുണ്ടാക്കുന്നതെന്ന്​ പരോക്ഷപമായി സൂചിപ്പിച്ചുള്ള അപവാദം നടത്തുന്നത്​ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്​ യൂസഫ് കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്.

സൗദി അറേബ്യയിലുള്ള ചില പ്രവാസികൾ ഈ രീതിയിലുള്ള സൈബർ ആക്രമണം നടത്തുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്​. ഇതി​െൻറ തെളിവുകളെല്ലാം ശേഖരിച്ച്​ കൃത്യമായ വിവരങ്ങൾ ഉൾപ്പെടുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വഴി സൗദി സൈബർ പൊലീസിലും പരാതി നൽകാൻ ഒരുങ്ങുകയാണെന്ന് യൂസഫ് പറഞ്ഞു.

ഇന്ത്യൻ എംബസി ഏൽപിച്ച ദൗത്യം നിർവഹിക്കുകയല്ലാതെ ഏതെങ്കിലും രീതിയിലുള്ള പണമിടപാട് നടത്തിയിട്ടില്ല. റഹീമി​െൻറ മോചനത്തിന് നൽകിയ ദിയാധനവും വക്കീൽ ഫീസുമെല്ലാം എംബസി നേരിട്ട് ചെക് വഴി നടത്തിയ ഇടപാടാണ്. ദിയാധനമായ ഒന്നര കോടി സൗദി റിയാലി​െൻറ ചെക്ക് ഇന്ത്യൻ എംബസി റിയാദ്​ ഗവർണറേറ്റും കോടതിയും മുഖേനയാണ്​ കൊല്ലപ്പെട്ട സൗദി ബാല​െൻറ കുടുംബത്തിന് കൈമാറിയത്​. ഇതിനെല്ലാം രേഖയുണ്ട്. ഇക്കാര്യങ്ങളെല്ലാം പലയാവർത്തി മാധ്യമങ്ങളിലൂടെയും അല്ലാതെയും പറഞ്ഞതാണ്. എന്നിട്ടും ബോധപൂർവം കരിവാരിതേക്കാനുള്ള ശ്രമം ഇനിയും അനുവദിക്കാനാവില്ല. ഇത്​ വ്യക്തിഹത്യയാണ്​. ഇതിനെതിരെ ഇരു രാജ്യങ്ങളിലും ശക്തമായ നിയമപോരാട്ടം നടത്തുമെന്നും യൂസഫ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.

റഹീമി​െൻറ മോചനവുമായി ബന്ധപ്പെട്ട പണമിടപാടുകളോ കേസ്​ നടപടികളോ സംബന്ധമായി എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് പറയാൻ ബന്ധപ്പെട്ട വകുപ്പുകളുണ്ട്. വിദേശത്തുള്ളവർക്ക് ഇന്ത്യൻ എംബസികളും നാട്ടിലുള്ളവർക്ക് പൊലീസ് ഉൾപ്പടെയുള്ള സംവിധനങ്ങളിലും ഇതിനായി സമീപിക്കാം. അത്തരം സൗകര്യങ്ങളുണ്ടായിരിരിക്കെ അതൊന്നും ഉപയോഗപ്പെടുത്താതെ സോഷ്യൽ മീഡിയ വഴിയുള്ള വ്യക്തിഹത്യാ ശ്രമങ്ങളെ ലഭ്യമായ നിയമമാർഗങ്ങൾ ഉപയോഗിച്ച്​ നേരിടുക തന്നെ ചെയ്യും. ഇത്തരത്തിൽ അപവാദ പ്രചരണം നടത്തിയ ഒരാളെയും അത്തരം വാട്​സ്​ആപ്​ ഗ്രൂപ്പ്​ അഡ്​മിന്മാർ ഉൾപ്പടെ ബന്ധപ്പെട്ട എല്ലാവർക്കുമെതിരെ നിയമനടപടി സ്വീകരിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും യൂസഫ്​ പറഞ്ഞു.

സമാനതകളില്ലാത്ത മലയാളികളുടെ ഐക്യപ്പെടൽ ഒരു ജീവൻ രക്ഷിച്ചത് ലോകാമകേ അഭിമാനകരമായ വാർത്തയായി പ്രചരിക്കുമ്പോൾ ഒരു വിഭാഗം അതിനെല്ലാം മുകളിൽ മലയാളികളെ അപമാനിക്കാനുള്ള ശ്രമമാണ് നടത്തിവരുന്നത്. നിയമത്തിൽ വിശ്വസിക്കുന്ന ഒരാളെന്ന നിലയിൽ നിയമം വഴി നേരിടുകയാണ് താൻ ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട പലർക്കെതിരെയും കുപ്രചരണങ്ങൾ സോഷ്യൽ മീഡിയ വഴി അഴിച്ചുവിടുന്നുണ്ട്.

വിദേശത്ത് ഒരു മലയാളിയും കുടുങ്ങിപ്പോകരുത് എന്ന കരുതിയാണ് ഇത്രയുംകാലവും ക്ഷമിച്ചതും സൗദിയിൽ നിയമനടപടികൾക്ക്​ ഒരുങ്ങാതിരുന്നതും. അതൊരു സൗകര്യമായി കണ്ട് എല്ലാ സീമകളും ലംഘിച്ച്​ അപമാനം തുടരുന്നപക്ഷം ഒരാളെയും വെറുതെ വിടില്ല. നിയമപോരാട്ടത്തിന് പിന്തുണ അറിയിച്ച് പ്രവാസികൾ ഉൾപ്പടെ സമൂഹത്തി​െൻറ വിവിധ കോണുകളിലുള്ളവർ ബന്ധപ്പെടുന്നുണ്ടെന്നും യൂസഫ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abdul RahimDefamation campaignyusuf kakkancheryRahim case
News Summary - Defamation campaign in Rahim case; Yusuf Kakkanchery files complaint
Next Story
RADO