Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസുഖവാസത്തിനുള്ള ആഗോള...

സുഖവാസത്തിനുള്ള ആഗോള ലക്ഷ്യമാകാൻ ‘അമാല’

text_fields
bookmark_border
സുഖവാസത്തിനുള്ള ആഗോള ലക്ഷ്യമാകാൻ ‘അമാല’
cancel
camera_alt??????????? ?????? ??????????? ?????????? ????????? ??????
റിയാദ്​: അത്യാഡംബര സുഖവാസത്തിനുള്ള വിനോദ സഞ്ചാര കേന്ദ്രമായി ആഗോള ശ്രദ്ധയാകർഷിക്കാൻ സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ ചെങ്കടൽ തീരത്ത്​ ‘അമാല’ വരുന്നു. സൗദി പബ്ലിക്​ ഇൻവെസ്​റ്റ്​ ഫണ്ടാണ്​​ (പി.​െഎ.എഫ്​) മധ്യപൂർവേഷ്യയുടെ തന്നെ അത്യാഡംബര കടൽത്തീര റിസോർട്ടായി അടയാളപ്പെടാനിടയുള്ള​ പദ്ധതി പ്രഖ്യാപിച്ചത്​. ശാരീരിക സൗഖ്യത്തിനും സുഖവാസത്തിനും ധ്യാനത്തിനും കലാകായിക സാംസ്​കാരിക പരിപാടികളുടെ ആസ്വാദനത്തിനും വേണ്ടിയുള്ള സൗകര്യങ്ങൾ കോർത്തിണക്കുന്ന റിസോർട്ടുകൾ അത്യാഡംബര ജീവിത രീതിക്ക്​ അനുയോജ്യമായ വിനോദ സഞ്ചാര അനുഭവമായിരിക്കും സമ്മാനിക്കുക. പൂർത്തിയായികഴിഞ്ഞാൽ ‘അമാല’ ഇൗ രംഗത്ത്​​ ആഗോള ശ്രദ്ധ തന്നെ പിടിക്കുമെന്നാണ്​ കരുതുന്നത്​. പ്രതിവർഷം 25 ലക്ഷം സഞ്ചാരികളെയാണ്​ പ്രതീക്ഷിക്കുന്നത്​. സൗദിയുടെ സ്വപ്​ന നഗര പദ്ധതി ‘നി​േയാമി’ന്​ സമീപം അമീർ മുഹമ്മദ്​ ബിൻ സൽമാൻ സംരക്ഷിത മേഖലയിലാണ്​​ അമാല റിസോർട്ട്​ പദ്ധതിക്ക്​ സ്ഥലം ഒരുങ്ങുന്നത്​. 3,800 ചതുരശ്ര കിലോമീറ്ററാണ്​ പദ്ധതിയുടെ മൊത്തം വിസ്​തൃതി. പദ്ധതി നിർമാണം പുരോഗമിക്കുന്നത്​​ അനുസരിച്ച്​ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ക്ഷണിക്കും. ഒാഹരികളും നിക്ഷേപക പാക്കേജുകളും പ്രഖ്യാപിക്കും. വിനോദ സഞ്ചാരത്തി​​െൻറ വൈവിധ്യവത്​കരണവും വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്​ടിക്കലും പദ്ധതി ലക്ഷ്യങ്ങളാണ്​. 22,000 തൊഴിലവസരങ്ങൾ പുതുതായി സൃഷ്​ടിക്കപ്പെടും. അത്യാഡംബര ടൂറിസം റിസോർട്ട്​ ​രംഗത്ത്​ ഏറെ പരിചയസമ്പന്നനായ നികോളാസ്​ നേപ്പിൾസാണ്​ പദ്ധതിയുടെ സി.ഇ.ഒ എന്നും പി.​െഎ.എഫ്​ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ആഡംബര ഹോട്ടലുകൾ, വില്ലകൾ, നാടൻ ഭക്ഷണശാലകളും മറ്റുമുള്ള ഗ്രാമീണ അങ്ങാടി, കലാകായിക വേദികൾ, ആർട്​സ്​ അക്കാദമി, ഗാലറികൾ എന്നിവയെല്ലാം ഇൗ ബൃഹദ്​ കടൽത്തീര വിനോദ സഞ്ചാര കേന്ദ്രത്തിൽ നിർമിക്കും. 2,500 മുറികളാണ്​ ആഡംബര ഹോട്ടലുകളിൽ എല്ലാം കൂടിയുണ്ടാവുക. നാല്​ വലിയ ഗോൾഫ്​ കോഴ്​സുകളുണ്ടാവും. വില്ലകളും അപ്പാർട്ടുമ​െൻറുകളുമായി 700 എണ്ണമുണ്ടാവും. ലോക സമ്മേളനങ്ങൾക്ക്​ വേദിയാക്കാൻ കഴിയുംവിധമുള്ള സജ്ജീകരണങ്ങളുണ്ടായിരിക്കും. ആഗോള സന്ദർശകരെ ആകർഷിക്കാൻ അനുയോജ്യമായ സാംസ്​കാരിക പരിപാടികൾക്കും കലാപ്രകടനങ്ങൾക്കും സ്ഥിരം വേദിയുണ്ടാവും. ഒഴിവുകാല സുഖവാസ, വിനോദ സഞ്ചാര വാണിജ്യ രംഗത്തി​​െൻറ വികസനത്തിനും വൈവിധ്യവത്​കരണത്തിനും ഒപ്പം സംസ്​കാരികമേഖലയുടെ പരിപോഷണത്തിനും പരിസ്ഥിതി സന്തുലനത്തി​​െൻറ നിലനിൽപിനും സഹായിക്കുന്നതാവും അമാല പദ്ധതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amalaluxury resort
News Summary - deluxe luxurious resort amala-saudi-gulfnews
Next Story