സൈനിക ഏകോപനം: ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയും യു.എസ് സെൻട്രൽ കമാൻഡ് മേധാവിയും ചർച്ച നടത്തി
text_fieldsറിയാദ് : സൈനിക സഹകരണം സംബന്ധിച്ച് സൗദി ഡെപ്യൂട്ടി മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ യു.എസ് സെൻട്രൽ കമാൻഡർ ജനറൽ മൈക്കൽ കുറില്ലയുമായി കൂടിക്കാഴ്ച നടത്തി.
സംയുക്ത പ്രതിരോധ ഏകോപനം, പ്രാദേശിക വെല്ലുവിളികൾ, പ്രാദേശികവും ആഗോളവുമായ സ്ഥിരത സംരക്ഷിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഇരുവരും ഊന്നി പറഞ്ഞു.
യു.എസിലെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഖാലിദ് രാജകുമാരൻ ഫ്ലോറിഡയിലെ ടാമ്പയിലുള്ള സെൻട്രൽ കമാൻഡിന്റെ ആസ്ഥാനവും സന്ദർശിച്ചു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും വാഷിങ്ടണിൽ അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇറാന്റെ അസ്ഥിരപ്പെടുത്തുന്ന നയങ്ങളെ നേരിടാനുള്ള ഇരു രാജ്യങ്ങളുടെയും പൊതു കാഴ്ചപ്പാട് സ്ഥിരീകരിച്ചു. യമനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ചർച്ച നടന്നു. യമനെ സമാധാനത്തിലേക്കും വികസനത്തിലേക്കും നയിക്കുന്ന സമഗ്രമായ ഒരു രാഷ്ട്രീയ പരിഹാരത്തിൽ എത്തിച്ചേരാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങൾ ഖാലിദ് രാജകുമാരൻ വെളിപ്പെടുത്തി. തൈസ് റോഡുകൾ തുറക്കാനും യമന്റെ സുരക്ഷ, സ്ഥിരത, നിർമാണം, സമൃദ്ധി എന്നിവയിലേക്ക് എത്തിക്കുന്നതിനുള്ള സമാധാന ശ്രമങ്ങളിൽ ഗൗരവമായി ഏർപ്പെടാൻ ഹൂതികൾക്കുമേൽ യു.എന്നും ലോക സംഘടനകളും സമ്മർദം ചെലുത്തേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.