Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​ട​ലി​ൽ​നി​ന്ന്...

ക​ട​ലി​ൽ​നി​ന്ന് മ​ല​മു​ക​ളി​ലേ​ക്കൊ​ഴു​കു​ന്ന ‘പു​ഴ​ക​ൾ’

text_fields
bookmark_border
Desalination plant in Saudi Arabia
cancel
camera_alt

സൗ​ദി​യി​ലെ ക​ട​ൽ​വെ​ള്ളം ശു​ദ്ധീ​ക​രി​ക്കു​ന്ന ഡി ​സ​ലൈ​നേ​ഷ​ൻ പ്ലാ​ന്റ്

ജു​ബൈ​ൽ: ലോ​കം ഇ​ന്ന് നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് ശു​ദ്ധ​ജ​ല ല​ഭ്യ​ത. എ​ല്ലാ ത​ല​ങ്ങ​ളി​ലും വ​ൻ പു​രോ​ഗ​തി​യി​ലേ​ക്ക് കു​തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സൗ​ദി അ​റേ​ബ്യ, സ​മു​ദ്ര ജ​ല​ത്തി​ൽ​നി​ന്നും ഉ​പ്പ് നി​ർ​മാ​ർ​ജ​നം ചെ​യ്യു​ന്ന അ​ത്യാ​ധു​നി​ക ഡി ​സ​ലൈ​നേ​ഷ​ൻ പ​ദ്ധ​തി​ക​ളി​ലൂ​ടെ ഈ ​മേ​ഖ​ല​യി​ലും ത​ങ്ങ​ളു​ടെ വ​ള​ർ​ച്ച അ​ട​യാ​ള​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. പൈ​പ്പ്​​ലൈ​ൻ ശൃം​ഖ​ല​യും ജ​ല​സം​ഭ​ര​ണി​ക​ളും ഒ​ക്കെ​യാ​യി വ​മ്പി​ച്ച അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളാ​ണ് സൗ​ദി ജ​ല അ​തോ​റി​റ്റി​ക്കു​ള്ള​ത്.

ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തി​നാ​യി രാ​ജ്യ​ത്തു​ട​നീ​ളം ക​ട​ന്നു​പോ​കു​ന്ന 14,000 കി​ലോ​മീ​റ്റ​റി​ല​ധി​കം വ​രു​ന്ന ഭീ​മ​ൻ പൈ​പ്പ്​​ലൈ​നു​ക​ൾ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​ല​വി​ത​ര​ണ സം​വി​ധാ​ന​മാ​യി ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ഡ്‌​സി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. പ്ര​കൃ​തി ന​ദി​ക​ളൊ​ന്നും ന​ൽ​കി അ​നു​ഗ്ര​ഹി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഡി ​സ​ലൈ​നേ​ഷ​ൻ പ്ലാ​ൻ​റു​ക​ൾ വ​ഴി നാ​ടൊ​ട്ടു​ക്കും ശു​ദ്ധ​ജ​ലം എ​ത്തി​ക്കാ​ൻ രാ​ജ്യ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ലോ​ക​ത്തെ വ​ലി​യ ന​ദി​ക​ളോ​ട് കി​ട​പി​ടി​ക്കു​ന്ന​താ​ണ് ഈ ​ശൃം​ഖ​ല​യു​ടെ വ​ലു​പ്പം.

ആ​ധു​നി​ക ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളു​ടെ​യും സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ​യും പി​ൻ​ബ​ല​ത്തോ​ടെ സൗ​ദി​അ​റേ​ബ്യ ഈ ​മേ​ഖ​ല​യി​ൽ കൈ​വ​രി​ച്ച നേ​ട്ടം അ​ഭി​മാ​നാ​ർ​ഹ​മാ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​ല​വി​ത​ര​ണ സം​വി​ധാ​ന​മാ​ണ് സൗ​ദി അ​റേ​ബ്യ​യു​ടേ​തെ​ന്ന്​ ജ​ല അ​തോ​റി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല അ​ൽ അ​ബ്​​ദു​ൽ ക​രീം പ​റ​ഞ്ഞു. ലോ​ക​ത്ത് ഒ​രു ന​ദി​യും ക​ട​ലി​ൽ​നി​ന്ന് മ​ല​മു​ക​ളി​ലേ​ക്ക് ഒ​ഴു​കു​ന്നി​ല്ല, എ​ന്നാ​ൽ സൗ​ദി​യി​ൽ ക​ട​ലി​ൽ​നി​ന്ന് മ​ല​മു​ക​ളി​ലേ​ക്ക് മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ ഒ​ഴു​കു​ന്ന പ​രി​സ്ഥി​തി സൗ​ഹൃ​ദ​ങ്ങ​ളാ​യ കൃ​ത്രി​മ ന​ദി​ക​ളു​ണ്ട്. മൊ​ത്തം ജ​ല​വി​ത​ര​ണ ശൃം​ഖ​ല 1,30,000 കി​ലോ​മീ​റ്റ​റി​ല​ധി​കം നീ​ള​മു​ള്ള​തും ശേ​ഖ​ര​ണ ശൃം​ഖ​ല 50,000 കി​ലോ​മീ​റ്റ​റി​ല​ധി​കം നീ​ള​മു​ള്ള​തു​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 3.6 കോ​ടി ജ​ന​സം​ഖ്യ​യു​ള്ള സൗ​ദി അ​റേ​ബ്യ​യി​ൽ ശു​ദ്ധ​ജ​ല​ത്തി​​ന്റെ പ്ര​തി​ദി​ന ഉ​ൽ​പാ​ദ​ന ശേ​ഷി 11 മി​ല്യ​ൺ ക്യു​ബി​ക് മീ​റ്റ​റി​ൽ കൂ​ടു​ത​ലാ​ണ്. ഇ​തി​ൽ സൗ​ദി ജ​ല അ​തോ​റി​റ്റി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന 7.5 മി​ല്യ​ൺ ക്യു​ബി​ക് മീ​റ്റ​ർ ഉ​ൾ​പ്പെ​ടു​ന്നു. ബാ​ക്കി 3.6 മി​ല്യ​ൺ ക്യു​ബി​ക് മീ​റ്റ​ർ സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ സം​ഭാ​വ​ന​യാ​ണ്. ഏ​ക​ദേ​ശം 19 മി​ല്യ​ൺ ക്യു​ബി​ക് മീ​റ്റ​ർ വെ​ള്ള​മാ​ണ്​ ഓ​രോ ദി​വ​സ​വും ജ​ല വി​ത​ര​ണ ശൃം​ഖ​ല​യി​ലൂ​ടെ ഒ​ഴു​കു​ന്ന​ത്.

കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ക്കാ​ൻ ശു​ദ്ധ​ജ​ല ഉ​ൽ​പാ​ദ​ന പ്ര​ക്രി​യ​യി​ൽ കു​റ​ഞ്ഞ ഊ​ർ​ജം മാ​ത്രം ആ​വ​ശ്യ​മാ​യ ‘റി​വേ​ഴ്‌​സ് ഓ​സ്മോ​സി​സി’​ലേ​ക്കു​ള്ള ചു​വ​ടു​മാ​റ്റ​ത്തി​ലാ​ണ് ജ​ല അ​തോ​റി​റ്റി​യി​പ്പോ​ൾ. ഇ​തി​നാ​വ​ശ്യ​മാ​യ ‘മെം​ബ്രെ​യ്ൻ’ ഉ​ൽ​പാ​ദ​ന​ത്തി​നു​ള്ള ഫാ​ക്ട​റി​യു​ടെ നി​ർ​മാ​ണ​വും ന​ട​ക്കു​ന്നു​ണ്ട്. 2025 ൽ ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​നി​രി​ക്കു​ന്ന ഈ ​ഫാ​ക്ട​റി മി​ഡി​ലീ​സ്റ്റി​ലെ ഈ ​സ്വ​ഭാ​വ​ത്തി​ലു​ള്ള ആ​ദ്യ​ത്തെ ഫാ​ക്ട​റി ആ​യി​രി​ക്കും. സോ​ളാ​ർ ഊ​ർ​ജം ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​ദ​ൽ ഊ​ർ​ജ സ്രോ​ത​സ്സു​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യും മ​റ്റു ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യും വ​ലി​യ മു​ന്നേ​റ്റ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ഡി ​സ​ലൈ​നേ​ഷ​ൻ പ്ലാ​ൻ​റ്​ സൗ​ദി കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ റാ​സ്‌ അ​ൽ ഖൈ​റി​ലാ​ണ്. മു​ൻ കാ​ല​ങ്ങ​ളി​ൽ ജ​ല-​ഊ​ർ​ജ ദൗ​ർ​ല​ഭ്യം ഏ​റെ നേ​രി​ട്ടി​രു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. ഹൈ​ഡ്രോ ഇ​ല​ക്ട്രി​ക് ജ​ന​റേ​റ്റ​റു​ക​ളി​ൽ ഊ​ർ​ജോ​ൽ​പാ​ദ​ന​വും ഇ​വി​ടെ ന​ട​ക്കു​ന്നു​ണ്ട്. പ്ര​തി​ദി​നം ഒ​രു മി​ല്യ​ൺ ക്യു​ബി​ക് മീ​റ്റ​റി​ല​ധി​കം ജ​ല ഉ​ൽ​പാ​ദ​ന ശേ​ഷി​യു​ണ്ട്. അ​തി​ൽ 90 ശ​ത​മാ​ന​വും 600 കി.​മീ നീ​ള​മു​ള്ള പൈ​പ്പ് ലൈ​നു​ക​ൾ വ​ഴി റി​യാ​ദി​ലേ​ക്ക് അ​യ​ക്കു​ന്നു.

സോ​ളാ​ർ ഊ​ർ​ജം ഉ​പ​യോ​ഗി​ച്ചാ​ണ് അ​ൽ ഖ​ഫ്ജി പ്ലാ​ൻ​റ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ൽ ഖോ​ബാ​റി​ൽ ഉ​ള്ള ര​ണ്ടു പ്ലാ​ന്റു​ക​ൾ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ജ​ല വി​ത​ര​ണം ഉ​റ​പ്പു​വ​രു​ത്തു​ന്നു. ഐ.​എ​സ്.​ഒ​യു​ടെ വി​വി​ധ അം​ഗീ​കാ​ര​ങ്ങ​ളു​ള്ള സൗ​ദി ജ​ല അ​തോ​റി​റ്റി ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്താ​ൻ ആ​യി​ര​ക്ക​ണ​ക്കി​ന് പ​രി​ശോ​ധ​ന​ക​ളാ​ണ് ഓ​രോ ദി​വ​സ​വും ന​ട​ത്തു​ന്ന​ത്. ലോ​ക​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഹ​ജ്ജി​നെ​ത്തു​ന്ന 20 ല​ക്ഷ​ത്തി​ല​ധി​കം തീ​ർ​ഥാ​ട​ക​ർ​ക്ക് ഗു​ണ​നി​ല​വാ​ര​മു​ള്ള ശു​ദ്ധ​ജ​ല​മെ​ത്തി​ക്കാ​ൻ അ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സൗ​ദി ജ​ല അ​തോ​റി​റ്റി മു​ൻ​ഗ​ണ​ന കൊ​ടു​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsSeawater Desalination Plant
News Summary - Desalination projects
Next Story