മരുഭൂമിയിലെ ബ്ലാങ്കറ്റ് വിതരണം പൂർത്തിയായി
text_fieldsറിയാദ്: മരുഭൂമിയിൽ ഒറ്റപ്പെട്ടുകഴിയുന്ന ആട്ടിടയന്മാർക്കും ഒട്ടകങ്ങളെ മേയ്ക്കുന്നവർക്കും കൃഷിപ്പണിക്കാർക്കും കമ്പിളി പുതപ്പ് വിതരണം പൂർത്തിയായി. ‘മരുഭൂമിയിൽ നന്മ തേടി’ എന്ന വാട്സ്ആപ്പ് കൂട്ടായ്മയാണ് ബ്ലാങ്കറ്റ് വിതരണം നടത്തിയത്. റിയാദിൽനിന്ന് നൂറ് കിലോമീറ്റർ അകലെ ദുർമ ഭാഗത്താണ് അവസാന ഘട്ട വിതരണം നടന്നത്.
കഴിഞ്ഞ മൂന്നു വർഷമായി നടക്കുന്ന ബ്ലാങ്കറ്റ് വിതരണം ഇത്തവണ നാല് ഘട്ടങ്ങളായാണ് നടന്നത്. ബൻബാൻ, ജനാദിരിയ, മുസാഹ്മിയ, ദുർമ എന്നിവിടങ്ങളിലായി 185 അർഹരായവർക്ക് ബ്ലാങ്കറ്റ്, ജാക്കറ്റ്, തോബ്, തൊപ്പി, ഗ്ലൗസ്, പാൻറ്സ്, ഷർട്ട് തുടങ്ങിയവ നൽകാൻ കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു.
അവസാന ഘട്ട വിതരണത്തിന് സുലൈമാൻ വിഴിഞ്ഞം, സിദ്ദീഖ് നെടുങ്ങോട്ടൂർ, സുഹൈൽ കൂടാളി, ഷൈജു പച്ച, അഖിനാസ് എം. കരുനാഗപ്പള്ളി, റിജോഷ്, എൽദോ ജോർജ്, മുസ്തഫ മൂസ, അഭിലാഷ് കൊല്ലം, കെ. അനസ്, അനസ് മത്തൻകാട്ടിൽ, ഫൈസൽ തമ്പലക്കോടൻ, നിസാർ പള്ളിക്കാശ്ശേരിൽ, സാദിഖ് കരുനാഗപ്പള്ളി, ഷമീർ കല്ലിങ്ങൽ, സലിം പുളിക്കൽ, ഉമർ അലി അക്ബർ, അൻവർ സാദത്, ഷിജു ബഷീർ, ഗോപൻ എസ്. കൊല്ലം, മുനീർ ഷാ തണ്ടാശ്ശേരി, സജീർ സമദ്, നവാസ്, മുഹമ്മദ് അനസ്, ഷഫീഖ് വലിയ, സമീർ കാസിം കോയ, നിഖില സമീർ, ആതിര വിജയൻ, അശ്വതി ഭാസി, ഫൗസിയ മുസ്തഫ, ആതിര ഗോപൻ, ജൂലിയ, ഷഫീന അബ്ദിയ, ഫസ്ന ഷെറിൻ, ജിഷ്ന തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.