Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ മലയാളി...

സൗദിയിൽ മലയാളി വീട്ടമ്മ ആത്​മഹത്യ ചെയ്​തു

text_fields
bookmark_border
Dhamam-death
cancel

ദമ്മാം: അൽ അഹ്​സയിൽ മലയാളി വീട്ടമ്മ ആത്മഹത്യ ചെയ്തു. ഗൾഫ്​ റോഡ്​ കമ്പനി സർവെയർ തൃശൂർ ആമ്പല്ലൂർ സ്വദേശി ജയരാജ​​​െൻറ ഭാര്യ സുവർണയാണ്​ (43)  താമസ സ്​ഥലത്ത്​ തൂങ്ങി മരിച്ചത്​. വ്യാഴാഴ്​ച രാവിലെയാണ്​ സംഭവം. അൽ അഹ്​സയിൽ പഠിക്കുന്ന മകൾ  അജ്ഞലി പത്താം ക്ലാസ്​ പരീക്ഷ കഴിഞ്ഞ്​ പിതാവിനൊപ്പം വീട്ടിൽ തിരിച്ചെത്തിയപ്പോൾ വാതിൽ തുറക്കാത്തതിനെ തുടർന്ന്​  നടത്തിയ പരിശോധനയിലാണ്​ തുങ്ങി മരിച്ച നിലയിൽ കണ്ടത്​. 

മരണത്തിന് ആരും ഉത്തരവാദിയല്ല എന്നും മൃതദേഹം ഇവിടെ അടക്കം ചെയ്യണമെന്നും ആത്മഹത്യകുറിപ്പിൽ ഉണ്ട് . റുഖൈഖ പൊലീസ് മൃതദേഹം ഹഫൂഫ് കിങ്​ ഫഹദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഏഴ്​ വർഷമായി ഇവർ കൂടുംബ സമ്മേതം അൽ അഹ്​സയിലുണ്ട്​.  മൂത്ത മകൾ  സാന്ദ്ര നാട്ടിൽ പ്ലസ്​ ടുവിന്​ പഠിക്കുകയാണ്​. അജ്ഞലിയുടെ  പരീക്ഷ കഴിഞ്ഞ്​ അടുത്ത മാസം നാട്ടിലേക്ക്​ പോകാൻ തീരുമാനിച്ചതായിരുന്നു സുവർണ. കിഡ്​നി രോഗത്തെ തുടർന്ന്​ ഡയാലിസിസ്​ നടത്തി വരികയാണ്​ ഭർത്താവ്​ ജയരാജൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsdhamammalayalam newskerala housewife suicide
News Summary - Dhamam housewife suicide-Gulf news
Next Story