ദയ ചാരിറ്റി സെന്റർ ജിദ്ദ ചാപ്റ്റർ ഇഫ്താർ മീറ്റ്
text_fieldsജിദ്ദ: സമൂഹത്തിന്റെ താഴേ തട്ടിലുള്ള ദരിദ്രരും പാവപ്പെട്ടവരുമായ ജനവിഭാഗങ്ങളെ ചേർത്തുപിടിക്കേണ്ടതും സഹായിക്കേണ്ടതും സമൂഹത്തിന്റെ ബാധ്യതയാണെന്ന് ജിദ്ദ കെ.എം.സി.സി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര പറഞ്ഞു. ദയ ചാരിറ്റി സെന്റർ ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് നേതൃത്വം നൽകുന്ന സി.എച്ച് സെന്ററുകളും ദയ ചാരിറ്റി സെന്ററുകളും പോലെയുള്ള ജനങ്ങൾ ആശ്രയിക്കുന്ന ജീവകാരുണ്യ സംവിധാനങ്ങൾ ഇത്തരത്തിലുള്ള സാമൂഹിക ബാധ്യതകൾ നിറവേറ്റിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സീതി കൊളക്കാടൻ അധ്യക്ഷത വഹിച്ചു.
വി.പി മുസ്തഫ, നാസർ വെളിയങ്കോട്, അബ്ദുൽ മജീദ് നഹ, ഡോ. ബിന്യാമിൻ, നസീർവാവ കുഞ്ഞ്, സാക്കിർ ഹുസൈൻ എടവണ്ണ, നാസർ മച്ചിങ്ങൽ, എം.സി കുഞ്ഞുട്ടി കുണ്ടൂർ, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട് എന്നിവർ സംസാരിച്ചു. ദയ ചാരിറ്റി സെന്റർ ജിദ്ദ ചാപ്റ്ററിന്റെ ഒരു മാസം നീണ്ടുനിൽക്കുന്ന വിഭവ സമാഹരണ കാമ്പയിൻ അഹമ്മദ് പാളയാട്ടിന് നൽകി ഇസ്മായിൽ കൊളക്കാടൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മജീദ് പുകയൂര്‍ സ്വാഗതവും നൂര്‍ മുഹമ്മദ് പാലത്തിങ്ങല്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.