മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഫെസ്റ്റിവലിന് തുടക്കം
text_fieldsറിയാദ്: 10 രാജ്യങ്ങളിലായി, 250 ഔട്ട്ലെറ്റുകളുമായി ആഗോള ജ്വല്ലറി റീട്ടെയിൽ രംഗത്തെ കരുത്തുറ്റ സാന്നിധ്യമായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിെൻറ സൗദി അറേബ്യയിലെ ശാഖകളിൽ ജനുവരി ഒമ്പത് വരെ നീളുന്ന 'മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഫെസ്റ്റിവൽ' ആരംഭിച്ചു. ആഭരണങ്ങൾ വാങ്ങുന്നതിലൂടെ സൗജന്യമായി സ്വർണ നാണയങ്ങൾ നേടാനുളള പരിമിതികളില്ലാത്ത അവസരമാണ് ഈ ഫെസ്റ്റിവലിലൂടെ ലഭ്യമാകുന്നത്.
4,500 റിയാലിന് വജ്രാഭരണങ്ങൾ വാങ്ങുേമ്പാൾ ഒരു ഗ്രാം സ്വർണ നാണയവും 2,750 റിയാലിന് വജ്രാഭരണങ്ങൾ വാങ്ങുമ്പോൾ അര ഗ്രാം സ്വർണ നാണയവും സൗജന്യമായി നേടാനാവും. കൂടാതെ 1,000 റിയാലിന് 18 കാരറ്റ് സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ സൗജന്യ സ്വർണ നാണയങ്ങൾ നേടാനും അവസരമുണ്ട്. ഈ ഓഫറുകൾ ജനുവരി ഒമ്പത് വരെ സൗദിയിലെ എല്ലാ ഔട്ട് ലെറ്റുകളിലും ലഭ്യമായിരിക്കുമെന്ന് മാനേജ്മെൻറ് അറിയിച്ചു.
വിവിധ ദേശക്കാർക്കും വിഭിന്ന സംസ്കാരങ്ങൾക്കും ഇണങ്ങുന്ന രീതിയിൽ രൂപകൽപന ചെയ്ത സ്വർണാഭരണങ്ങളുടെയും വജ്രാഭരണങ്ങളുടെയും അമുല്യ രത്നാഭരണങ്ങളുടെയും ഏറ്റവും പുതിയ ശേഖരവും ഒൗട്ട്ലെറ്റുകളിൽ അണിനിരന്നിട്ടുണ്ട്. മൈൻ -ഡയമണ്ട്സ് അൺലിമിറ്റഡ്, ഇറ -അൺകട്ട് ഡയമണ്ട് ജ്വല്ലറി, പ്രഷ്യ -ജെം ജ്വല്ലറി, ഡിവൈൻ -ഇന്ത്യൻ ഹെരിറ്റേജ് ജ്വല്ലറി, എത്നിക്സ്- ഹാൻഡ്ക്രാഫ്റ്റഡ് ഡിസൈനർ ജ്വല്ലറി ഫെസ്റ്റീവ് ആഭരണ ഡിസൈനുകളും ഇൗ ശേഖരത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.