റിയാദില്‍ പ്രഭാത സവാരിക്കിടെ മലയാളി കുഴഞ്ഞുവീണുമരിച്ചു
text_fieldsറിയാദ്: പ്രഭാത സവാരിക്കിടെ മലയാളി റിയാദിൽ കുഴഞ്ഞുവീണു മരിച്ചു. ആലുവ തോട്ടുമുക്കം സ്വദേശി ശൗകത്തലി പൂകോയതങ്ങള്‍ (54) ആണ് ചൊവ്വാഴ്ച മരിച്ചത്. ഉച്ചവരെ ഇദ്ദേഹത്തെ കുറിച്ച് വിവരമില്ലായിരുന്നു. റിയാദ് ഹെല്‍പ്‌ഡെസ്‌ക് ജീവകാരുണ്യപ്രവര്‍ത്തകന്‍ മുജീബ് കായംകുളം നടത്തിയ അന്വേഷണത്തിലാണ് റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം കണ്ടെത്തിയത്. പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണപ്പോൾ ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഉച്ചയോടെയാണ് മരണം.
ഭാര്യ: ആയിശ ബീവി. മക്കൾ: ഹിഷാം, റിദ ഫാത്തിമ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് ഒ.ഐ.സി.സി ഭാരവാഹി ഫൈസല്‍ തങ്ങള്‍, റിയാദ് ഹെല്‍പ്‌ഡെസ്‌ക് പ്രവര്‍ത്തകരായ മുജീബ് കായംകുളം, നവാസ് കണ്ണൂര്‍ എന്നിവര്‍ രംഗത്തുണ്ട്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.